കൊല്ലം: പോളയത്തോട് അമൃതകുളം കോളനിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാലു വീടുകള്‍ തകര്‍ന്നു. രാത്രി ഒന്‍പതു മണിയോടെയാണ് അപകടം. ആര്‍ക്കും പരുക്കേറ്റതായി വിവരമില്ല.
ചാമക്കട, കടപ്പാക്കട എന്നിവിടങ്ങളില്‍നിന്ന് എട്ടു യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി. തകര്‍ന്ന വീടുകള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്ന് രാത്രിയിലും പരിശോധന നടക്കുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ