കുറിപ്പിലൂടെ മുത്തലാഖ് ചൊല്ലി, കണ്ണൂരില്‍ സുപ്രീംകോടതി വിധി ലംഘിച്ച് വിവാഹ മോചനം

ഭര്‍ത്താവിനും, രണ്ടാം ഭാര്യയ്ക്കും, ബന്ധുക്കള്‍ക്കും എതിരെ പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതി കേസെടുത്തിട്ടുണ്ട്
കുറിപ്പിലൂടെ മുത്തലാഖ് ചൊല്ലി, കണ്ണൂരില്‍ സുപ്രീംകോടതി വിധി ലംഘിച്ച് വിവാഹ മോചനം


കണ്ണൂര്‍: കുറിപ്പിലൂടെ മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തി. കണ്ണൂരിലാണ് സുപ്രീംകോടതി വിധി ലംഘിച്ച് മുത്തലാഖ് നടന്നത്. കണ്ണൂര്‍ പയ്യന്നൂര്‍ കാങ്കോല്‍ സ്വദേശിനിയായ ഇരുപത്തിമൂന്നുകാരിയെ കുറിപ്പിലൂടെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ് ബന്ധം വേര്‍പ്പെടുത്തുകയായിരുന്നു. 

യുവതിയുടെ ആഭരണം ഉള്‍പ്പെടെ കൈക്കലാക്കിയതിന് ശേഷമായിരുന്നു മുത്തലാഖ് ചൊല്ലിയത്. ഇവര്‍ക്ക് നാല് വയസുള്ള മകനുണ്ട്. ഭാര്യയെ മുത്തലാഖ് ചൊല്ലിയതിന് ശേഷം ഇയാള്‍ വീണ്ടും വിവാഹിതനായി. 

ഭീഷണിപ്പെടുത്തി തന്റെ സ്വത്തും പണവുമെല്ലാം തട്ടിയെടുക്കുകയായിരുന്നു എന്ന് യുവതി പറയുന്നു. നിയമപരമായി നീങ്ങാനാണ് യുവതിയുടെ തീരുമാനം. ഭര്‍ത്താവിനും, രണ്ടാം ഭാര്യയ്ക്കും, ബന്ധുക്കള്‍ക്കും എതിരെ പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതി കേസെടുത്തിട്ടുണ്ട്. 

സംഭവത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയ കേസെടുത്തിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്ക് അനുകൂലമായ നിയമം എത്രയും പെട്ടെന്ന് രാജ്യത്ത് കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം എന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com