മൈസൂരില്‍ കാര്‍ മരത്തിലിടിച്ച് തകര്‍ന്ന് രണ്ട് മലയാളികള്‍ മരിച്ചു; അപകടത്തില്‍പ്പെട്ടത് മൈസൂര്‍ ഇന്‍ഫോസിസ് കാമ്പസില്‍നിന്ന് യാത്രപോയവര്‍

നാലുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്
മൈസൂരില്‍ കാര്‍ മരത്തിലിടിച്ച് തകര്‍ന്ന് രണ്ട് മലയാളികള്‍ മരിച്ചു; അപകടത്തില്‍പ്പെട്ടത് മൈസൂര്‍ ഇന്‍ഫോസിസ് കാമ്പസില്‍നിന്ന് യാത്രപോയവര്‍

മൈസൂര്‍; വിനോദ സഞ്ചാരത്തിന് പോയവരുടെ കാര്‍ അപകടത്തില്‍പ്പെട്ട് രണ്ട് മലയാളികള്‍ മരിച്ചു. മൈസൂരുവിലാണ് അപകടമുണ്ടായത്. മൈസൂര്‍ ഇന്‍ഫോസിസ് കാമ്പസില്‍നിന്ന് യാത്ര പോയ എട്ടംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. മാണ്ഡ്യക്കടുത്ത് മരത്തിലിടിച്ച് കാര്‍ തകരുകയായിരുന്നു. 

കോതമംഗലം തൃക്കാരിയൂര്‍ പനാമക്കവല ചെലമ്പിക്കോടന്‍ വീട്ടില്‍ ഷാജന്റെ മകള്‍ ആഷ്‌നാ ഷാജന്‍(23), തിരുവനന്തപുരം ശ്രീകാര്യം കല്ലമ്പള്ളി വിനായക നഗര്‍ എസ്.എസ്. നിലയത്തില്‍ റിട്ട. എസ്.ഐ. ടി. സുനില്‍കുമാറിന്റെയും ഷീലാകുമാരിയുടെയും മകന്‍ വൈശാഖ്(21) എന്നിവരാണ് മരിച്ചത്. നാലുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.


ശനിയാഴ്ച രാത്രി മലവള്ളിമൈസൂരു റോഡില്‍ കെംപനദൊഡ്ഡിക്ക് സമീപത്തായിരുന്നു അപകടം. ശിവനസമുദ്രം വെള്ളച്ചാട്ടം കാണാന്‍ പോയശേഷം മടങ്ങിവരുമ്പോള്‍ കാര്‍ മരത്തിലിടിച്ചു മറിയുകയായിരുന്നു. വൈശാഖും ആഷ്‌നയും അപകടസ്ഥലത്തുതന്നെ മരിച്ചു. മൈസൂരു ഇന്‍ഫോസിസ് കാമ്പസില്‍ പരിശീലനത്തിലുള്ളവരാണ് യാത്രാസംഘത്തിലുണ്ടായിരുന്നത്. വാടകയ്‌ക്കെടുത്ത കാറാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിയതിനെത്തുടര്‍ന്ന് കാര്‍ മരത്തിലിടിച്ചു തകര്‍ന്നെന്നാണ് സംശയം.

മാണ്ഡ്യ മെഡിക്കല്‍ കോളേജില്‍ പരിശോധന നടത്തി മൃതദേഹങ്ങള്‍ നാട്ടിലേക്കു കൊണ്ടുപോയി. മരിച്ച ആഷ്‌ന ഇന്‍ഫോസിസ് കമ്പനിയില്‍ സോഫ്റ്റ്‌വേര്‍ എന്‍ജിനീയര്‍ ട്രെയിനിയായി രണ്ടുമാസം മുമ്പാണ് ജോലിയില്‍ പ്രവേശിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com