'ഡിജിലോക്കര്‍ ആപ്പി'നോട് മുഖം തിരിച്ച് കേരളം; മോട്ടോര്‍ വാഹന നിയമം പരിഷ്‌കരിക്കേണ്ടി വരുമെന്ന് എ കെ ശശീന്ദ്രന്‍

തിരിച്ചറിയല്‍ കാര്‍ഡും ഡ്രൈവിങ് ലൈസന്‍സുമുള്‍പ്പടെയുള്ള രേഖകള്‍ കയ്യില്‍ കൊണ്ട് നടക്കുന്നതിന് പകരം ഡിജിലോക്കര്‍ ആപ്പിലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നടപ്പാക്കാനാവാതെ കേരളം.
'ഡിജിലോക്കര്‍ ആപ്പി'നോട് മുഖം തിരിച്ച് കേരളം; മോട്ടോര്‍ വാഹന നിയമം പരിഷ്‌കരിക്കേണ്ടി വരുമെന്ന് എ കെ ശശീന്ദ്രന്‍

തിരുവനന്തപുരം: തിരിച്ചറിയല്‍ കാര്‍ഡും ഡ്രൈവിങ് ലൈസന്‍സുമുള്‍പ്പടെയുള്ള രേഖകള്‍ കയ്യില്‍ കൊണ്ട് നടക്കുന്നതിന് പകരം ഡിജിലോക്കര്‍ ആപ്പിലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നടപ്പാക്കാനാവാതെ കേരളം. ഇക്കഴിഞ്ഞ ആഗസ്റ്റ് മാസം മുതലാണ് സര്‍ട്ടിഫിക്കറ്റുകള്‍ക്കും തിരിച്ചറിയില്‍ രേഖകളും കയ്യില്‍ കൊണ്ട് നടക്കുന്നതിന് പകരം ഡിജിലോക്കര്‍ ആപ്പിലാക്കിയത് സ്വീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. 

 എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നടപ്പിലാക്കണമെങ്കില്‍ സംസ്ഥാനത്ത് നിലവിലുള്ള മോട്ടോര്‍ വാഹന നിയമം പരിഷ്‌കരിക്കേണ്ടതുണ്ടെന്നാണ് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭയെ അറിയിച്ചിരിക്കുന്നത്. 

 വ്യക്തിയെ സംബന്ധിച്ച എല്ലാ രേഖകളും കയ്യില്‍ കൊണ്ട് നടക്കാതെ ഡിജിറ്റല്‍ 'ലോക്കറില്‍' ആക്കുന്നതിനുള്ള ആപ്ലിക്കേഷനാണ് ഡിജി ലോക്കര്‍. പേപ്പര്‍രഹിതമാക്കുന്നതിനൊപ്പം ഇത്തരം രേഖകള്‍ കൊണ്ട് നടക്കുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാനും ഡിജി ലോക്കര്‍സഹായിക്കുമെന്നതാണ് ഇതിന്റെ സവിശേഷത. ആധാര്‍, മൊബൈല്‍ നമ്പര്‍ എന്നിവയുമായി ലിങ്ക് ചെയ്താണ് ഡിജിലോക്കര്‍ പ്രവര്‍ത്തിക്കുക. 

 വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ തിരിച്ചറിയല്‍ രേഖയായി ഡിജിലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന രേഖ മതിയാവും. 1988 ലെ മോട്ടോര്‍ വാഹനനിയമമാണ് ഡിജിലോക്കറിനായി പരിഷ്‌കരിക്കേണ്ടി വരിക.ഡിജിലോക്കര്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന് മുമ്പായി മികച്ച രീതിയില്‍ പ്രചാരണം നടത്തേണ്ടതുണ്ടെന്നും പലരും ഇതിന്റെ ഉപയോഗത്തെ കുറിച്ച് അജ്ഞരാണെന്നും മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com