നാലുജില്ലകള്‍ രൂക്ഷമായ ഇന്ധനക്ഷാമത്തിലേക്ക് ; ഐഒസി തൊഴിലാളി സമരം തുടരുന്നു

ഐഒസി പ്ലാന്റില്‍ തൊഴിലാളികളുടെ സമരം തുടരുന്നു
നാലുജില്ലകള്‍ രൂക്ഷമായ ഇന്ധനക്ഷാമത്തിലേക്ക് ; ഐഒസി തൊഴിലാളി സമരം തുടരുന്നു

കോഴിക്കോട് : കോഴിക്കോട് ഐഒസി പ്ലാന്റില്‍ തൊഴിലാളികളുടെ സമരം തുടരുന്നു. ഇതോടെ മലബാറിലെ നാലു ജില്ലകളിലെ ഐ.ഒ.സി പമ്പുകളിലേക്കുള്ള ഇന്ധന വിതരണം തടസ്സപ്പെട്ടു. മലബാറിലെ നാലു ജില്ലകളില്‍ നാളെ മുതല്‍  ഇന്ധനക്ഷാമം രൂക്ഷമാകുമെന്ന് സൂചന. 

മലബാര്‍ മേഖലയിലെ 220 ഓളം പമ്പുകളില്‍ ഇന്ന് വൈകിട്ടുവരെ ഉപയോഗിക്കാനുള്ള ഇന്ധനം മാത്രമാണ് സ്‌റ്റോക്ക് ഉള്ളത്. ഇതു തീരുന്നതോടെ മലബാര്‍ മേഖല കടുത്ത ഇന്ധനക്ഷാമത്തില്‍ അകപ്പെടും. വയനാടാകും രൂക്ഷമായ ഇന്ധനക്ഷാമം അനുഭവപ്പെടുകയെന്നാണ് റിപ്പോര്‍ട്ട്. 

കോഴിക്കോട് ഫറോക്ക് ഐ ഒ സി ഡിപ്പോയിലെ ടാങ്കര്‍ ജീവനക്കാരാണ് അനിശ്ചിത കാല സമരം തുടങ്ങിയത്. സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കണം എന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കോ ഓര്‍ഡിനേഷന്‍ കമ്മററിയുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com