തിരുവനന്തപുരം: എഡിജിപി സുദേഷ് കുമാറിന്റെ നായയെ കല്ലെറിഞ്ഞതിന് പേരൂര്‍ക്കട പൊലീസ് കേസെടുത്തു.മൃഗങ്ങള്‍ക്കെതിരായ അതിക്രമം തടയുന്ന നിയമപ്രകാരമാണ് കേസ്. അജ്ഞാതസംഘം ബുധനാഴ്ച രാവിലെയാണ് നായയെ കല്ലെറിഞ്ഞത്.ഏഴ്മണിക്കും ഏഴരയ്ക്കും ഇടയിലാണ് അജ്ഞാതര്‍ നായയെ ആക്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു.
വീടിന് പരിസരത്ത് കല്ലേറ് നടക്കുന്നുവെന്ന ആരോപണം ഡിജിപിക്ക് നല്കിയ പരാതിയില്‍ എഡിജിപി സുദേഷ് കുമാര്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പേരൂര്‍ക്കട പൊലീസ് കേസെടുത്തതായുള്ള വാര്‍ത്തകള്‍ പുറത്തു വന്നത്
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ