കോളേജ് ഹോസ്റ്റലില്‍ നിന്ന് മീന്‍കൂട്ടി ഭക്ഷണം കഴിച്ചു; വാര്‍ഡനും വിദ്യാര്‍ത്ഥികളും ആശുപത്രിയില്‍ 

ഹോസ്റ്റലില്‍ നിന്ന് പുറത്തേക്ക് കടത്താന്‍ ശ്രമിച്ച പഴകിയ മീന്‍ പൊലീസ് പിടികൂടി
കോളേജ് ഹോസ്റ്റലില്‍ നിന്ന് മീന്‍കൂട്ടി ഭക്ഷണം കഴിച്ചു; വാര്‍ഡനും വിദ്യാര്‍ത്ഥികളും ആശുപത്രിയില്‍ 

ഇടുക്കി; കുട്ടിക്കാനത്ത് കോളേജ് ഹോസ്റ്റലില്‍ നിന്ന് മീന്‍കറി കഴിച്ച വിദ്യാര്‍ത്ഥികള്‍ക്കും വാര്‍ഡനും ഭക്ഷ്യവിഷബാധ. കാഞ്ഞിരപ്പിള്ളി രൂപതയുടെ കീഴിലുള്ള കുട്ടിക്കാനം മരിയന്‍ കോളേജ് ഹോസ്റ്റലില്‍ ഇന്നലെ രാവിലെയാണ് സംഭവം. ഹോസ്റ്റലില്‍ നിന്ന് ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്ന് ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ട ഹോസ്റ്റലിലെ വാര്‍ഡന്‍ ഡോ. സിജോയും 13 വിദ്യാര്‍ത്ഥികളുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ മൂന്ന് ദിവസമായി ഇവിടെ നിന്ന് ആഹാരം കഴിച്ചവര്‍ക്ക് ചെറിയ തോതില്‍ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഇതിനെക്കുറിച്ച് ഹോസ്റ്റലിന്റെ ചുമതലയുള്ള വൈദികനോട് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഹോസ്റ്റല്‍ മെസി ഫീസായി മാസം 3600 രൂപ ഈടാക്കാറുണ്ടെങ്കിലും ഇതിന് അനുസരിച്ചുള്ള ഭക്ഷണം കിട്ടുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. 

അതേസമയം ഹോസ്റ്റലില്‍ നിന്ന് പുറത്തേക്ക് കടത്താന്‍ ശ്രമിച്ച പഴകിയ മീന്‍ പൊലീസ് കൈയോടെ പിടികൂടി. ഹോസ്റ്റലിലെ അടുക്കളയില്‍ സൂക്ഷിച്ചിരുന്ന 200 കിലോയോളം പഴകിയ മീനാണ് കണ്ടെത്തിയത്. എന്നാല്‍ ഭക്ഷ്യവിഷബാധയുണ്ടായത് ഹോസ്റ്റലില്‍ നിന്ന് ഭക്ഷണം കഴിച്ചതുകൊണ്ടാണോ എന്ന കാര്യത്തില്‍ തീരുമാനമായില്ല. പഴകിയ മീന്‍ കടത്താന്‍ ശ്രമിച്ചെന്ന ആരോപണം കോളേജ് അധികൃതര്‍ തള്ളി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com