പ്രതിഭാഗത്തിന്റെ തുടര്‍ ഹര്‍ജികളാണ് തടസ്സം ; നടിയെ ആക്രമിച്ച കേസില്‍ വിചാരണ വേഗത്തിലാക്കാന്‍ തയ്യാറെന്ന് കോടതി

നടിയുടെ മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ട് ദിലീപിന് നല്‍കാന്‍ കോടതി നിര്‍ദേശിച്ചു
പ്രതിഭാഗത്തിന്റെ തുടര്‍ ഹര്‍ജികളാണ് തടസ്സം ; നടിയെ ആക്രമിച്ച കേസില്‍ വിചാരണ വേഗത്തിലാക്കാന്‍ തയ്യാറെന്ന് കോടതി

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വിചാരണ വേഗത്തിലാക്കാന്‍ തയ്യാറാണെന്ന് കോടതി. പ്രതിഭാഗമാണ് ഇതിനോട് സഹകരിക്കണ്ടേതെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വ്യക്തമാക്കി. പ്രതിഭാഗത്ത് നിന്നും തുടരെ ഹര്‍ജികളുണ്ടാകുന്നതാണ് വിചാരണ വൈകിപ്പിക്കുന്നത്. ദിലീപിന്റെ ഒരു ഹര്‍ജി ഒഴികെ മറ്റെല്ലാം തീര്‍പ്പാക്കിയതായും കോടതി വ്യക്തമാക്കി. നടിയുടെ മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ട് ദിലീപിന് നല്‍കാനും കോടതി നിര്‍ദേശിച്ചു. 

അതേസമയം സാക്ഷിമൊഴികള്‍ അടക്കം പ്രതിഭാഗം ആവശ്യപ്പെട്ട റിപ്പോര്‍ട്ടുകള്‍ ഇപ്പോഴും ലഭിച്ചിട്ടില്ലെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ അടക്കം ഇനിയും രേഖകള്‍ കിട്ടാനുണ്ടെന്നും അഭിഭാഷകന്‍ അറിയിച്ചു. 

അതിനിടെ കേസില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ അഭിഭാഷകരായ പ്രതീഷ് ചാക്കോയും രാജു ജോസഫും നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി തള്ളി.കേസില്‍ നിന്നും ഒഴിവാക്കാനാകില്ലെന്ന് വിടുതല്‍ ഹര്‍ജി തള്ളിക്കൊണ്ട് വിചാരണ കോടതി ഉത്തരവിട്ടു.  കേസില്‍ പതിനൊന്നും പന്ത്രണ്ടും പ്രതികളാണ് പ്രതീഷ് ചാക്കോയും രാജു ജോസഫും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com