കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ വധവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിലായി. കുമ്മാനം സ്വദേശി സംഗീതിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഷുഹൈബിനെ വകവരുത്താനുപയോഗിച്ച ആയുധങ്ങൾ ഒളിപ്പിച്ചു എന്നതാണ് സംഗീതിനെതിരെയുള്ള കുറ്റം. അക്രമിസംഘത്തിന് ശുഹൈബിനെ കുറിച്ചുള്ള വിവരം നൽകിയത് സംഗീതാണെന്നും പോലീസ് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് പാലയോട് സ്വദേശി സഞ്ജയിനെയും രജത്തിനെയും പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ശുഹൈബിനെ വധിക്കാനുള്ള ഗൂഢാലോചനയിൽ സഞ്ജയും പങ്കാളിയാണ്. ഷുഹൈബിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം ഒളിപ്പിച്ചതിലും ഇയാൾക്ക് പങ്കുണ്ട്. പ്രതികളെ രക്ഷപെടാൻ സഹായിച്ചത്തെ രജത്താണെന്നും പോലീസ് അറിയിച്ചു.
കേസിൽ നേരത്തെ ആകാശ് തില്ലങ്കേരി, രജിൽ രാജ്, അസ്കർ എടയന്നൂർ, അൻവർ സാദത്ത് തില്ലക്കേരി, അഖിൽ പാലയോട്, ജിതിൻ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. പ്രതികള്‍ സഞ്ചരിച്ച വാഗണർ, ആള്‍ട്ടോ കാറുകള്‍ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ