ഇരിട്ടിയിലെ ബന്ധു ഒളിക്കാന്‍ ഇടം നല്‍കിയില്ല, ചാക്കോയും ഷാനുവും കീഴടങ്ങിയത് നിവൃത്തിയില്ലാതെ

ഇരിട്ടിയിലെ ബന്ധു ഒളിക്കാന്‍ ഇടം നല്‍കിയില്ല, ചാക്കോയും ഷാനുവും കീഴടങ്ങിയത് നിവൃത്തിയില്ലാതെ
ഇരിട്ടിയിലെ ബന്ധു ഒളിക്കാന്‍ ഇടം നല്‍കിയില്ല, ചാക്കോയും ഷാനുവും കീഴടങ്ങിയത് നിവൃത്തിയില്ലാതെ

കണ്ണൂര്‍: കെവിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന മുഖ്യപ്രതികള്‍ ചാക്കോയും മകന്‍ ഷാനുവും കീഴടങ്ങിയത് നിവൃത്തിയില്ലാതെയെന്ന് സൂചന. ബംഗളൂരുവില്‍ ഒളിവിലായിരുന്ന ഇവര്‍ പൊലീസ് പിന്നാലെയുണ്ടെന്ന സംശയത്തില്‍ ഇരിട്ടിയിലെ ബന്ധുവിന്റെ വീട്ടില്‍ ഒളിക്കാനായിരുന്നു പരിപാടിയിട്ടിരുന്നത്. എന്നാല്‍ ബന്ധു കൈവിട്ടതോടെ നിവൃത്തിയില്ലാതെ കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നുവെന്നാണ് അറിയുന്നത്. 

സംഭവം നടന്നതിനു പിന്നാലെ ഇരുവരും ബെംഗളൂരുവിവേക്കു കടന്നുവെന്നാണ് സൂചന. അവിടെ നിന്നാണ് ഇരിട്ടിയിലെത്തിയത്. പൊലീസ് പിന്നാലെയുണ്ടെന്ന സംശയത്തിലാണ് ഇവര്‍ ഇരിട്ടിയിലെ ബന്ധുവീട്ടിലേക്കു തിരിച്ചത്. ചാക്കോയും ഷാനുവും നാഗര്‍കോവില്‍ ഭാഗത്താണെന്ന വാര്‍ത്ത പ്രചരിക്കുമ്പോഴും പൊലീസിന്  ഇവരുടെ സഞ്ചാര പഥത്തെക്കുറിച്ച് സൂചനകള്‍ ഉണ്ടായായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.


കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രധാനിയാണ് ഷാനു ചാക്കോ. ഷാനുവും സുഹൃത്തുക്കളും ചേര്‍ന്നാണ് കെവിനെ ഞായറാഴ്ച പുലര്‍ച്ചെ വീട്ടില്‍നിന്നു തട്ടിക്കൊണ്ടുപോയത്. രാവിലെ കെവിന്റെ മൃതദേഹം പുനലൂരിനു സമീപം തോട്ടില്‍നിന്നു കണ്ടെത്തുകയായിരുന്നു. 

നീനു ചാക്കോയുടെ മാതാപിതാക്കളായ ചാക്കോയും രഹ്നയും കേസില്‍ പ്രതികളാകുമെന്നു പൊലീസ് വ്യക്തമാക്കിയിരുന്നു. തട്ടിക്കൊണ്ടുപോകലിന്റെ ആസൂത്രണത്തില്‍ ചാക്കോയുടെയും രഹനയുടെയും പങ്ക് സ്ഥിരീകരിച്ചതോടെയാണിത്. കെവിനെ അക്രമിച്ചത് ഇവരുടെ നിര്‍ദേശപ്രകാരമാണോയെന്നും അന്വേഷിക്കുന്നുണ്ട്. ഒളിവില്‍ പോയ ഇവരെ തേടി പൊലീസ് തെന്‍മലയിലെ ഇവരുടെ വീട്ടിലും ചില ബന്ധുവീടുകളിലുമെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇവര്‍ കണ്ണൂരില്‍ പിടിയിലായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com