ഇടുക്കി: കുട്ടിക്കാനം പുല്ലുപാറയില്‍ വാഹനാപകടത്തില്‍ രണ്ട് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു. തമിഴ്നാട് രാജപുരം സ്വദേശികളാണ് മരിച്ചത്. പരിക്കേറ്റ 12 പേരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.
മിനി ബസ് മതിലില്‍ ഇടിച്ചാണ് അപകടമുണ്ടായത്. നേരത്തെ ശബരിമല കയറുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് തീര്‍ത്ഥാടക മരിച്ചിരുന്നു. വിശാഖപട്ടണത്ത് നിന്നെത്തിയ ചന്ദ്രകാന്തമാണ് മരിച്ചത്. ഇവര്‍ക്ക് 50 വയസായിരുന്നു.ശബരിമല കയറുന്നതിനിടെ അപ്പാച്ചിമേട്ടില്‍ വച്ചായിരുന്നു ഇവര്‍ക്ക് ഹൃദയാഘാതം ഉണ്ടായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ