കഞ്ചാവിന് പകരം നല്‍കിയത് മൂന്ന് കിലോ പുളിയില!! എറണാകുളം സ്വദേശിയുടെ 12,000 രൂപയുമായി ഇടനിലക്കാരന്‍ മുങ്ങി

കമ്പംമെട്ടില്‍ നിന്നും കുറച്ച് മാറി നിന്ന് പൊതി തുറന്നപ്പോഴാണ് പുളിയിലയാണെന്ന് കണ്ടത്. ഇതോടെ പൊതിക്കെട്ട് റോഡില്‍ ഉപേക്ഷിച്ച് യുവാക്കള്‍ തിരികെ മടങ്ങുകയായിരുന്നു
കഞ്ചാവിന് പകരം നല്‍കിയത് മൂന്ന് കിലോ പുളിയില!! എറണാകുളം സ്വദേശിയുടെ 12,000 രൂപയുമായി ഇടനിലക്കാരന്‍ മുങ്ങി

നെടുങ്കണ്ടം: കൊച്ചിയില്‍ വില്‍ക്കുന്നതിനായി കമ്പത്ത് കഞ്ചാവ് വാങ്ങാനെത്തിയ യുവാക്കള്‍ക്ക് വന്‍ അമളി പിണഞ്ഞു.  കഞ്ചാവിന് പകരം മൂന്ന് കിലോ പുളിയിലയാണ് ഭദ്രമായി പൊതിഞ്ഞ് ഇടനിലക്കാരന്‍ നല്‍കിയത്. പകരം 12,000 രൂപയും ഇവര്‍ നല്‍കി.  സാംപിള്‍ നല്‍കിയ കഞ്ചാവ് പരിശോധിച്ച് തൃപ്തികരമെന്ന് കണ്ടതിനെ തുടര്‍ന്നാണ് യുവാക്കള്‍ പണം നല്‍കിയത്. 

 കമ്പംമെട്ടില്‍ നിന്നും കുറച്ച് മാറി നിന്ന് പൊതി തുറന്നപ്പോഴാണ് പുളിയിലയാണെന്ന് കണ്ടത്. ഇതോടെ പൊതിക്കെട്ട് റോഡില്‍ ഉപേക്ഷിച്ച് യുവാക്കള്‍ തിരികെ മടങ്ങുകയായിരുന്നു. ചെക്ക്‌പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെ യുവാക്കളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെയാണ് ' കബളിപ്പിക്കപ്പെട്ട' കഥയുടെ ചുരുളഴിഞ്ഞത്. കൂടുതല്‍ ചോദ്യം ചെയ്യലില്‍ കഞ്ചാവ് ലോബി ചതിച്ച കഥ തുറന്ന് പറഞ്ഞതോടെ ശക്തമായ താക്കീതും നല്‍കി പൊലീസ് ഇവരെ മടക്കി. 

 കമ്പത്തെ കഞ്ചാവ് ലോബിയാണ് കബളിപ്പിച്ചതെന്ന് എക്‌സൈസ് പറഞ്ഞു. കേരള-തമിഴ്‌നാട് അതിര്‍ത്തിയായ കമ്പം-കമ്പംമെട്ട് ഭാഗത്താണ് ഇവരുടെ താവളം. കേരളത്തില്‍ പലയിടങ്ങളിലേക്കും ഇവിടെ നിന്ന് ഇടനിലക്കാര്‍ വഴി കഞ്ചാവ് കടത്താറുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എക്‌സൈസ് പരിശോധന കര്‍ശനമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com