തിരുവനന്തപുരം: ഇന്ധന വിലയിൽ ഇന്നും വർധന. സംസ്ഥാനത്ത് ഇന്ന് പെട്രോളിന് 14 പൈസയും ഡീസലിന് 12 പൈസയുമാണ് വർധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 86.37 രൂപയും ഡീസലിന് 79.46 രൂപയുമായി. കൊച്ചിയിൽ പെട്രോളിന് 84.87 രൂപയും ഡീസലിന് 77.96 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിന് 85.24 രൂപയും ഡീസലിന് 78.32 രൂപയുമാണ് വില.
പെട്രോൾ വില 90 കടന്ന മുംബൈയിൽ, ഒരു ലിറ്റർ പെട്രോളിന് ഇന്നത്തെ വില 90.35 രൂപയാണ്. ഡീസലിന്റെ വിലയാകട്ടെ 78.82 രൂപയും. രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 83 രൂപയും ഡീസലിന് 74.24 രൂപയുമാണ് വില. പെട്രോളിന് ഇന്ത്യയിലെ ഏറ്റവും ഉയർന്ന വിലയാണ് മുംബൈയിൽ ഈടാക്കിക്കൊണ്ടിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ