തിരുവനന്തപുരം: കെഎസ്ആർടിസി സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച സൂചനാ പണിമുടക്ക്. തിങ്കളാഴ്ച അർധരാത്രി 12 മുതൽ 24 മണിക്കൂറാണ് പണിമുടക്ക്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജീവനക്കാർ പണിമുടക്ക് നടത്തുന്നത്.
മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധവും പൊതുജനവിരുദ്ധവുമായ നടപടികൾ അവസാനിപ്പിക്കുക, ജീവനക്കാരുടെ അടിയന്തരാവശ്യങ്ങൾ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, കെഎസ്ടിഡിയു തുടങ്ങിയ തൊഴിലാളിസംഘടനകൾ പണിമുടക്കിൽ പങ്കെടുക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ