വീടിനുള്ളില്‍ മുട്ടൊപ്പം വെള്ളം; വി എം സുധീരനെ ബോട്ടില്‍ ഗസ്റ്റ്ഹൗസിലേക്ക് മാറ്റി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th August 2018 02:23 PM  |  

Last Updated: 15th August 2018 02:23 PM  |   A+A-   |  

sudheeran-1

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി പ്രസിഡന്റുമായ വി എം സുധീരനെ അദ്ദേഹത്തിന്റെ ഗൗരീശപട്ടത്തെ വീടിനുള്ളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗസ്റ്റ്ഹൗസിലേക്ക് മാറ്റി.

പനി ബാധിതനായി വീട്ടില്‍ കഴിഞ്ഞ അദ്ദേഹത്തെ ബോട്ടിലാണ് സുരക്ഷിതമായി ഗസ്റ്റ്ഹൗസിലെത്തിച്ചത്. രാവിലെ മുതല്‍ മുട്ടൊപ്പം വെള്ളം വീടിനുള്ളില്‍ കയറിയെന്നും ഇത്ര മോശം അവസ്ഥ ഇതാദ്യമാണ് എന്നും അദ്ദേഹം പറഞ്ഞു. 2005 മുതല്‍ തിരുവനന്തപുരത്ത് താമസക്കാരനാണ് സുധീരന്‍. തലസ്ഥാനത്തെ ഒട്ടുമിക്ക പ്രദേശങ്ങളും കനത്ത മഴയെ തുടര്‍ന്ന് വെള്ളത്തിനടിയിലായിട്ടുണ്ട്.