ദു​രി​താ​ശ്വാ​സ ക്യാംപു​കളിൽ അതിക്രമിച്ച് കയറുന്നവരെ അറസ്റ്റ് ചെയ്യും ; അ​മി​ത വി​ല ഈ​ടാ​ക്കു​ന്നവർ​ക്കെ​തി​രെ ജാമ്യമില്ലാ കേസ് : ഡിജിപി

മഴക്കെടുതിയെ തുടർന്ന് അടച്ചിട്ട വീടുകളിൽ മോഷണം വ്യാപകമാകുന്നതായി പരാതിയുണ്ട്
ലോക്‌നാഥ് ബെഹ്‌റ
ലോക്‌നാഥ് ബെഹ്‌റ

തി​രു​വ​ന​ന്ത​പു​രം: ദു​രി​താ​ശ്വാ​സ ക്യാംപു​ക​ൾ​ക്ക് പ്ര​ത്യേ​ക സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ. ക്യാംപുകളുടെ നി​രീ​ക്ഷ​ണ​ത്തി​നാ​യി പ്ര​ത്യേ​ക ക്രൈം​ബ്രാ​ഞ്ച് സം​ഘ​ത്തെ നി​യോ​ഗി​ക്കും. അനുമതിയില്ലാതെ ക്യാംപിൽ അതിക്രമിച്ച് കയറുന്നവരെ അറസ്റ്റ് ചെയ്യുമെന്നും ഡിജിപി അറിയിച്ചു. 

മഴക്കെടുതിയെ തുടർന്ന് അടച്ചിട്ട വീടുകളിൽ മോഷണം വ്യാപകമാകുന്നതായി പരാതിയുണ്ട്. ഇക്കാര്യത്തിൽ പൊലീസ് കർശന നടപടി എടുക്കും.  അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന വ്യാ​പാ​രി​ക​ൾ​ക്കെ​തി​രെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേ​സെ​ടു​ക്കും. വെള്ളപ്പൊക്കത്തിൽ തകർന്ന പാ​വ​പ്പെ​ട്ട വീ​ടു​ക​ൾ പോ​ലീ​സു​കാ​ർ ദ​ത്തെ​ടുത്ത് പുനർ നിർമ്മാണത്തിന് സഹായം നൽകുമെന്നും ഡി​ജി​പി പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് നി​ര​വ​ധി ദു​രി​താ​ശ്വാ​സ ക്യാംപു​ക​ളാ​ണ് തു​റ​ന്നി​രി​ക്കു​ന്ന​ത്. സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ ഏ​ക​ദേ​ശം ഏ​ഴ​ര ല​ക്ഷ​ത്തോ​ളം പേ​രാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ക്യാംപു​ക​ളി​ൽ ക​ഴി​ഞ്ഞ​ത്.  വെള്ളക്കെട്ട് രൂക്ഷമായതോടെ, ആളുകൾ വീടുപേക്ഷിച്ച് ദുരിതാശ്വാസ ക്യാംപുകളിലേക്ക്  മാ​റി​യ​തോ​ടെ മോ​ഷ​ണ​വും വ​ർ​ധി​ച്ചി​രു​ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com