നിയമസഭാ നടപടികളുമായി സഹകരിക്കുമെന്ന് പ്രതിപക്ഷം ; തടസ്സപ്പെടുത്തില്ലെന്ന് രമേശ് ചെന്നിത്തല

ശബരിമല വിഷയത്തില്‍ യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭാ കവാടത്തിന് പുറത്ത് നടത്തുന്ന സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു
നിയമസഭാ നടപടികളുമായി സഹകരിക്കുമെന്ന് പ്രതിപക്ഷം ; തടസ്സപ്പെടുത്തില്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം : നിയമസഭാ നടപടികള്‍ തടസ്സപ്പെടുത്തില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷം സഭാ നടപടികളോട് സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. 

ശബരിമല വിഷയത്തില്‍ കഴിഞ്ഞ നാലുദിവസവും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ സ്തംഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സഭാ നടപടികള്‍ നേരത്തെ പൂര്‍ത്തിയാക്കി പിരിയുകയായിരുന്നു. ഇന്നലെയും വെള്ളിയാഴ്ചയും 21 മിനുട്ട് മാത്രമായിരുന്നു സഭ സമ്മേളിച്ചത്. 

അതേസമയം ശബരിമല വിഷയത്തില്‍ യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭാ കവാടത്തിന് പുറത്ത് നടത്തുന്ന സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. എംഎല്‍എമാരായ വി എസ് ശിവകുമാര്‍, പാറക്കല്‍ അബ്ദുള്ള, എന്‍ ജയരാജ് എന്നിവരാണ് അനിശ്ചിതകാല സത്യഗ്രഹ സമരം നടത്തുന്നത്. രാവിലെ പ്രതിപക്ഷ നേതാവ് അടക്കം സമരം നടത്തുന്ന എംഎല്‍എമാരെ സന്ദര്‍ശിച്ച ശേഷമാണ് നിയമസഭയിലെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com