തൃശൂര്‍: വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം.തൃശൂര്‍ വടക്കാഞ്ചേരി തെക്കുംകര മലാക്കയില്‍ വീടിന് തീപിടിച്ചാണ് രണ്ടുവയസുകാരി ഉള്‍പ്പെടെ രണ്ട് കുട്ടികള്‍ മരിച്ചത്. ആച്ചംകോട്ടില്‍ ഡാന്റേഴ്സിന്റെ മക്കളായ സെലസ് നിയ(2) സാന്‍ഫലീസ് (10)എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. അപകടത്തില്‍ ഡാന്റേഴ്സിനേയും ഭാര്യ ബിന്ദുവിനേയും മൂത്തകുട്ടിയേയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ