തിരുവനന്തപുരത്ത് ബിജെപി ഹർത്താൽ തുടങ്ങി

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം നൽകിയത്
തിരുവനന്തപുരത്ത് ബിജെപി ഹർത്താൽ തുടങ്ങി

തി​​രു​​വ​​ന​​ന്ത​​പു​​രം: സെക്രട്ടേറിയറ്റ് മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് തി​​രു​​വ​​ന​​ന്ത​​പു​​രം ജി​​ല്ല​​യി​​ൽ ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. രാ​​വി​​ലെ ആ​​റു മു​​ത​​ൽ വൈ​​കീട്ട് ആ​​റു​​വ​​രെ​​യാ​​ണ് ഹ​​ർ​​ത്താ​​ൽ. 

കഴിഞ്ഞദിവസം ബി​​ജെ​​പി, മ​​ഹി​​ളാ​​മോ​​ർ​​ച്ച പ്ര​​വ​​ർ​​ത്ത​​ക​​ർ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന് നേർക്കാണ് പൊലീസ് ലാത്തിച്ചാർജും കണ്ണീർ വാതകപ്രയോ​ഗവും നടത്തിയത്.  ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്‍റെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com