കേരളത്തിലും കര്‍ണാടകയിലും കനത്ത മഴയ്ക്ക് സാധ്യത ; മുന്നറിയിപ്പ്

കേരളത്തിലും കര്‍ണാടകയിലും അടുത്ത ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്
കേരളത്തിലും കര്‍ണാടകയിലും കനത്ത മഴയ്ക്ക് സാധ്യത ; മുന്നറിയിപ്പ്

ന്യൂഡല്‍ഹി : ശ്രീലങ്കന്‍ തീരത്ത് പുതിയ ചുഴലിക്കാറ്റ് രൂപമെടുക്കുന്നു. ഇത് വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നിങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ നിഗമനം. ഇതിന്റെ ഭാഗമായി കേരളത്തിലും കര്‍ണാടകയിലും അടുത്ത ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 

കേരളത്തില്‍ പരക്കെ മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കാലവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി, ആലപ്പുഴ, തുടങ്ങിയ നഗരങ്ങളിലും സമീപപ്രദേശങ്ങളിലും അടുത്ത രണ്ടു ദിവസങ്ങളില്‍ ശക്തമായ മഴ പെയ്‌തേക്കുമെന്നും വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. 

ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടാകുന്ന ന്യൂനമര്‍ദത്തിന്റ ഭാഗമായി തെക്കന്‍ കര്‍ണാടകത്തിലും പരക്കെ മഴയുണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്. ബംഗളൂരു, മംഗളൂരു തുടങ്ങിയ മേഖലകളില്‍ അടുത്ത 48 മണഇക്കൂറിനുള്ളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com