മകരവിളക്ക് മഹോൽസവത്തിനായി ശബരിമല നട തുറന്നു ; വൻ ഭക്തജന തിരക്ക്

തിരക്കിനെ തുടർന്ന് പമ്പയിൽ തീർഥാടകരെ തടഞ്ഞ് പതിയെയാണ് സന്നിധാനത്തേക്ക് കയറ്റിവിടുന്നത്
മകരവിളക്ക് മഹോൽസവത്തിനായി ശബരിമല നട തുറന്നു ; വൻ ഭക്തജന തിരക്ക്

ശബരിമല : മകരവിളക്കു തീർഥാടനത്തിനായി ശബരിമല ക്ഷേത്രനട തുറന്നു. വൈകിട്ട്  അഞ്ചിന് മേൽശാന്തി വി എൻ വാസുദേവൻ നമ്പൂതിരിയാണ് നട തുറന്നത്. മകരവിളക്കിന് നട തുറന്നതോടെ ശബരിമലയിൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്കിനെ തുടർന്ന് പമ്പയിൽ തീർഥാടകരെ തടഞ്ഞ് പതിയെയാണ് സന്നിധാനത്തേക്ക് കയറ്റിവിടുന്നത്. 

നിലയ്ക്കലിലും പമ്പയിലുമുള്ള തീർഥാടകരെ ഇന്ന് 12 മുതൽ പമ്പയിൽ നിന്നു സന്നിധാനത്തേക്കു കടത്തിവിട്ടുതുടങ്ങിയിരുന്നു. മകരവിളക്കു കാലത്തെ നെയ്യഭിഷേകം തിങ്കളാഴ്ച രാവിലെ 3.30ന് തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ ആരംഭിക്കും. എരുമേലി പേട്ടതുള്ളൽ ജനുവരി 12നു നടക്കും. തിരുവാഭരണ ഘോഷയാത്ര 12നു പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽനിന്നു പുറപ്പെടും. 13നു പമ്പ വിളക്കും പമ്പാസദ്യയും നടക്കും. 14നാണു മകരവിളക്ക്. അന്നു വൈകിട്ട് 6.30നു തിരുവാഭരണം ചാർത്തി ദീപാരാധനയും തുടർന്നു മകരജ്യോതി ദർശനവും.

18നു രാവിലെ 10 വരെയാണു തീർഥാടന കാലത്തെ നെയ്യഭിഷേകം. തുടർന്നു പന്തളം രാജപ്രതിനിധിയുടെ സാന്നിധ്യത്തിൽ കളഭാഭിഷേകം. 19ന് വൈകിട്ട് ദീപാരാധന വരെ മാത്രമേ തീർഥാടകർക്കു ദർശനം നടത്താനാകൂ. അന്നു രാത്രിയിൽ മാളികപ്പുറത്തു ഗുരുതി നടക്കും. 20ന് രാവിലെ 7ന് തീർഥാടനത്തിനു സമാപനം കുറിച്ച് നട അടയ്ക്കും. അതിനിടെ ശബരിമലയിലെ നിരോധനാജ്ഞ ജനുവരി അഞ്ചു വരെ നീട്ടിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com