പൊളിപ്പന്‍മാരുടെ ഒരു പണിയും നടക്കില്ല; വനിതാ മതില്‍ ഗംഭീരമായി നടക്കുമെന്ന് വെള്ളാപ്പള്ളി

പൊളിപ്പന്‍മാരുടെ ഒരു പണിയും നടക്കില്ല; വനിതാ മതില്‍ ഗംഭീരമായി നടക്കുമെന്ന് വെള്ളാപ്പള്ളി
പൊളിപ്പന്‍മാരുടെ ഒരു പണിയും നടക്കില്ല; വനിതാ മതില്‍ ഗംഭീരമായി നടക്കുമെന്ന് വെള്ളാപ്പള്ളി

തിരുവനന്തപുരം: വനിതാ മതില്‍ പൊളിക്കാന്‍ പല പണിയുമായി പലരും ഇറങ്ങിയിട്ടുണ്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പൊളിപ്പന്‍മാരുടെ ഒരു പണിയും നടക്കാന്‍ പോവുന്നില്ലെന്നും വനിതാ മതില്‍ രാജ്യം കണ്ട വലിയ പരിപാടിയായി നടക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

നാളെ ഗംഭീര പരിപാടിയായാണ് വനിതാ മതില്‍ നടക്കാന്‍ പോവുന്നത്. അതു പൊളിക്കാന്‍ പലരും പല പണിയുമായി ഇറങ്ങിയിട്ടുണ്ട്. ഏതെല്ലാം വിധത്തില്‍ മതിലു പൊളിക്കാനാവുമെന്നാണ് അവര്‍ നോക്കുന്നത്. അതൊന്നും നടക്കാന്‍ പോവുന്നില്ലെന്നു  വെള്ളാപ്പള്ളി പറഞ്ഞു.

വനിതാ മതിലിന്റെ പേരില്‍ ആരെങ്കിലും എന്തെങ്കിലും പറയുന്നതിനു മറുപടി പറയാന്‍ താനില്ലെന്നും വെള്ളാപ്പള്ളി മാധ്യമ പ്രവര്‍ത്തകരോടു പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com