ശശീന്ദ്രന് എതിരായ ഫോണ്‍ കെണിക്കേസില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി

ശശീന്ദ്രന് എതിരായ ഫോണ്‍ കെണിക്കേസില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി
ശശീന്ദ്രന് എതിരായ ഫോണ്‍ കെണിക്കേസില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി

കൊച്ചി: എ കെ ശശീന്ദ്രനെതിരെതിരായ ഫോണ്‍ കെണി കേസ് റദ്ദാക്കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.  ശശീന്ദ്രന്റെ സത്യപ്രതിജ്ഞ ഇന്നു വൈകിട്ട് നടക്കാനിരിക്കെയാണ് ഹൈക്കോടതി ഹര്‍ജി പരിഗണിച്ചത്.

കേസ് റദ്ദാക്കുന്നതിനെതിരെ നേരത്തെ കീഴ്‌കോടതിയില്‍ ഹര്‍ജി നല്‍കിയ തിരുവനന്തപുരം തൈക്കാട് സ്വദേശിനി മഹാലക്ഷ്മിയാണ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തകയുടെ മൊഴി മാത്രം സ്വീകരിച്ചുകൊണ്ടാണ് കീഴ്‌ക്കോടതി വിധി പുറപ്പെടുവിച്ചത്. കേസില്‍ പെണ്‍കുട്ടിക്ക് എതിരെ അടക്കം കേസുകള്‍ നിലവിലുണ്ട്. ഈ കേസിലെ മറ്റ് സാക്ഷിമൊഴികളും രേഖകളും വിശദാംശങ്ങളുമൊന്നും കോടതി പരിഗണിച്ചില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഭയം മൂലമാണ് പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക ശശീന്ദ്രന് അനുകൂലമായി മൊഴി നല്‍കിയതെന്നും, കേസ് പിന്‍വലിക്കരുതെന്നും ആവശ്യപ്പെട്ട് മഹാലക്ഷ്മി തിരുവനന്തപുരം സിജെഎം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മഹാലക്ഷ്മി നല്‍കിയ സ്വകാര്യ ഹര്‍ജി കോടതി തള്ളുകയായിരുന്നു. ഇതിനിടെ തൈക്കാട് സ്വദേശിനി മഹാലക്ഷ്മിയുടേത് വ്യാജ വിലാസമാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഫോണ്‍ സംഭാഷണത്തിലേത് ശശീന്ദ്രനാണെന്ന് ഉറപ്പില്ലെന്നും, മന്ത്രി മന്ദിരത്തില്‍ വച്ച് തനിക്ക് മോശം അനുഭവം ഉണ്ടായിട്ടില്ലെന്നും പരാതിക്കാരി കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് തിരുവനന്തപുരം സിജെഎം കോടതി ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com