കെഎസ്‌യു സംസ്ഥാനവേദി സിപിഎം കയ്യേറി; ഇരുവിഭാഗങ്ങളും ഏറ്റുമുട്ടി

ആലപ്പുഴയില്‍ സിപിഎം- കെഎസ്‌യു സംഘര്‍ഷം. കെഎസ് യു സംസ്ഥാനസംഗമ വേദി സിപിഎം പ്രവര്‍ത്തകര്‍ കയ്യേറി
കെഎസ്‌യു സംസ്ഥാനവേദി സിപിഎം കയ്യേറി; ഇരുവിഭാഗങ്ങളും ഏറ്റുമുട്ടി

ആലപ്പുഴ: ആലപ്പുഴയില്‍ സിപിഎം- കെഎസ്‌യു സംഘര്‍ഷം. കെഎസ് യു സംസ്ഥാനസംഗമ വേദി സിപിഎം പ്രവര്‍ത്തകര്‍ കയ്യേറി. ഇതോടെ കെഎസ് യു പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സമ്മേളനം അലങ്കോലപ്പെട്ടു.

കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും സമ്മേളന വേദിവിട്ടയുടനാണ് സംഘര്‍ഷം ആരംഭിച്ചത്. കൊടിതോരണങ്ങള്‍ തകര്‍ത്തു. സംഘര്‍ഷത്തില്‍ ഓട്ടോയും ബസും തകര്‍ത്തതായാണ് റിപ്പോര്‍ട്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com