ബല്‍റാമിനെ പിന്തുണച്ച് സിപിഐ നേതാവിന്റെ പോസ്റ്റ്; വിവാദമായതോടെ പിന്‍വലിച്ചു 

ബല്‍റാമിനെ പിന്തുണച്ച് സിപിഐ നേതാവിന്റെ പോസ്റ്റ്; വിവാദമായതോടെ പിന്‍വലിച്ചു 
ബല്‍റാമിനെ പിന്തുണച്ച് സിപിഐ നേതാവിന്റെ പോസ്റ്റ്; വിവാദമായതോടെ പിന്‍വലിച്ചു 

കോട്ടയം: എകെജി വിവാദത്തില്‍ വിടി ബല്‍റാം എംഎല്‍എയ്ക്കു പിന്തുണയുമായി സിപിഐ നേതാവ് രംഗത്തുവന്നു. സിപിഐ നേതാവും വൈക്കത്തെ മുന്‍ എംഎല്‍എയുമായ കെ അജിത്താണ് ബല്‍റാമിനെ പിന്തുണച്ചു ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. പോസ്റ്റ് വിവാദമായതോടെ പിന്‍വലിച്ചു.

എകെജിയുമായി ബന്ധപ്പെട്ട് ബല്‍റാം ഉന്നയിച്ച ചോദ്യം യുക്തിസഹമെന്നാണ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ കെ അജിത്ത് അഭിപ്രായപ്പെട്ടത്. എകെജിയുടെ ജീവിതകഥയിലെ ഭാഗങ്ങളാണ് ബല്‍റാമിനെ ചോദ്യം ചോദിക്കാന്‍ പ്രേരിപ്പിച്ചത്. തെറി വിളിക്കാതെ അതിനു മറുപടി നല്‍കുയാണ് വേണ്ടതെന്നും അജിത് പറഞ്ഞിരുന്നു. കോണ്‍ഗ്രസിന്റെ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ബല്‍റാമിനെതിരെ നിലപാടെടുത്തപ്പോള്‍ സിപിഐയില്‍നിന്ന് പിന്തുണച്ചുകൊണ്ടുള്ള ശബ്ദം ഉയര്‍ന്നത് വിവാദമായിരുന്നു. ഇതോടെയാണ് പോസ്റ്റ് പിന്‍വലിച്ചത്.

എകെജി ബാലപീഡകന്‍ ആണെന്ന, ബല്‍റാം ഫെയ്ബുക്കിലിട്ട കമന്റിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പോലും സ്വന്തം എംഎല്‍എയെ തള്ളിപ്പറഞ്ഞു രംഗത്തുവന്ന പശ്ചാത്തലത്തിലാണ് സിപിഐ നേതാവ് പിന്തുണച്ച് അഭിപ്രായം പറഞ്ഞത്. കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരെല്ലാം ബല്‍റാമിനെ തള്ളിപ്പറഞ്ഞിരുന്നു. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രമുഖ നേതാക്കള്‍ എല്ലാവരും തന്നെ ബല്‍റാം പറഞ്ഞതിനോടു യോജിക്കാനാവില്ലെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്.

മണ്‍മറഞ്ഞ മഹാന്മാരെക്കുറിച്ച് അപവാദം പറയുകയെന്ന, നീചന്മാര്‍ പോലും ചെയ്യാത്ത അധമ സംസ്‌കാരം എന്നാണ് സിപിഐയുടെ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ ബല്‍റാമിന്റെ നടപടിയെ വിശേഷിപ്പിച്ചത്. കോണ്‍ഗ്രസിന്റെ ഖദര്‍ കുപ്പായം അഴിച്ചുവച്ച് തെരുവു ഗുണ്ടയുടെ പുതിയ തൊഴില്‍ ബല്‍റാം സ്വീകരിക്കുന്നതാണ്  നല്ലതെന്നും പന്ന്യന്‍ അഭിപ്രായപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com