റെയില്‍വേ വികസനയോഗത്തെ പ്രഹസനമാക്കി എംപിമാര്‍ ; എല്‍ഡിഎഫ് എംപിമാര്‍ ആരും പങ്കെടുത്തില്ല

അഞ്ചുപേര്‍ മാത്രമാണ് യോഗത്തില്‍ സംബന്ധിച്ചത്. ഇടതുപക്ഷത്തെ ഒരു എം പി പോലും യോഗത്തിനെത്തിയില്ല. 
റെയില്‍വേ വികസനയോഗത്തെ പ്രഹസനമാക്കി എംപിമാര്‍ ; എല്‍ഡിഎഫ് എംപിമാര്‍ ആരും പങ്കെടുത്തില്ല

തിരുവനന്തപുരം : കേരളത്തിലെ റെയില്‍വേ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ദക്ഷിണ റെയില്‍വേ വിളിച്ച യോഗം വെറും പ്രഹസനമാക്കി എംപിമാര്‍. കേരളത്തില്‍ നിന്നുള്ള 20 ലോക്‌സഭ അംഗങ്ങളില്‍ അഞ്ചുപേര്‍ മാത്രമാണ് യോഗത്തില്‍ സംബന്ധിച്ചത്. കെസി വേണുഗോപാല്‍, എം കെ രാഘവന്‍, ജോസ് കെ മാണി, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി എന്നിവരാണ് യോഗത്തിനെത്തിയ ലോക്‌സഭ അംഗങ്ങള്‍. അതേസമയം ഇടതുപക്ഷത്തെ ഒരു എം പി പോലും യോഗത്തിനെത്തിയില്ല. 

ഒമ്പത് രാജ്യസഭ എംപിമാരില്‍ യോഗത്തിനെത്തിയതാകട്ടെ മുസ്ലിം ലീഗിന്റെ എംപി അബ്ദുള്‍ വഹാബ് മാത്രവും. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ സംസ്ഥാനത്തിലെ റെയില്‍വേ വികസനത്തില്‍ താല്‍പ്പര്യം കാട്ടിതിരുന്നപ്പോള്‍, തമിഴ്‌നാട്ടില്‍ നിന്നുള്ള രണ്ട് രാജ്യസഭാംഗങ്ങള്‍ യോഗത്തില്‍ സംബന്ധിച്ചു. ദക്ഷിണ റെയില്‍വേയിലെ തിരുവനന്തപുരം ഡിവിഷനുമായി ബന്ധപ്പെട്ട വികസനങ്ങള്‍ തമിഴ്‌നാട്ടിലേക്ക് പോകുന്നു എന്ന് പൊതുസമൂഹത്തിന് മുന്നില്‍ മുതലക്കണ്ണീരൊഴുക്കുന്ന ജനപ്രതിനിധികളാണ് യോഗത്തില്‍ സംബന്ധിക്കാതെ അലസസമീപനം എടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com