ഫെയ്‌സ്ബുക്ക് ചാറ്റ്: യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയ യുവതിയും സംഘവും പിടിയില്‍

കണ്ണമ്മൂല സ്വദേശിനിയായ യുവതിയേയും ഭര്‍ത്താവുള്‍പ്പെടെ ആറു യുവാക്കളേയുമാണ് പേട്ട പൊലീസ് പിടികൂടിയത്
ഫെയ്‌സ്ബുക്ക് ചാറ്റ്: യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയ യുവതിയും സംഘവും പിടിയില്‍

തിരുവനന്തപുരം:  ഫെയ്‌സ്ബുക്കിലൂടെ  പരിചയപ്പെട്ട  യുവാക്കളെ ഭീഷണിപ്പെടുത്തി പണംതട്ടിയ യുവതിയും സംഘവും തിരുവനന്തപുരത്ത് പിടിയില്‍. ചാറ്റിലൂടെ സൗഹൃദംനടിച്ചു വലയില്‍വീഴ്ത്തിയ യുവാക്കളില്‍ നിന്നാണു പണം തട്ടാന്‍ ശ്രമിച്ചത്. കണ്ണമ്മൂല സ്വദേശിനിയായ യുവതിയേയും ഭര്‍ത്താവുള്‍പ്പെടെ ആറു യുവാക്കളേയുമാണ് പേട്ട പൊലീസ് പിടികൂടിയത്.   

ഫെയ്‌സ്ബുക് ചാറ്റിലൂടെ സൗഹൃദം സ്ഥാപിച്ചശേഷം യുവാവിനേയും സുഹൃത്തിനേയും വീട്ടിലേക്കു വിളിച്ചുവരുത്തിയ ശേഷമാണ്  പണം തട്ടാന്‍ ശ്രമിച്ചത്.കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. യുവാക്കളെ ഭീഷണിപ്പെടുത്തിയ ശേഷം 40,000 രൂപയും മൊബൈല്‍ഫോണും എടിഎം കാര്‍ഡും സംഘം തട്ടിയെടുക്കുകയായിരുന്നു

കണ്ണമ്മൂല സ്വദേശിനി ജിനു ജയന്‍, ഭര്‍ത്താവ് വിഷ്ണു, സുഹൃത്തുക്കളായ അബിന്‍ഷാ, ആഷിക്, മന്‍സൂര്‍, സ്റ്റാലിന്‍, വിവേക് എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ മുന്‍പും സമാനമായ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടാകാമെന്ന് നിഗമനത്തിലാണ് പൊലീസ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. 

അതിനിടെ, കോഴിക്കോട് നഗരത്തില്‍ ബ്ലാക്ക്‌മെയിലിങ്ങിലൂടെ പണംതട്ടുന്ന പെണ്‍വാണിഭ സംഘങ്ങള്‍ വിലസുന്നതായുള്ള വിവരത്തെ തുടര്‍ന്നു സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഫോണിലൂടെ ഇടപാട് പറഞ്ഞുറപ്പിച്ച് പെണ്‍കുട്ടികളെ എത്തിച്ചു നല്‍കിയ ശേഷം അവരുമൊത്തുള്ള ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തും. തുടര്‍ന്നു ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നു ഭീഷണപ്പെടുത്തിയാണു പണംതട്ടല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com