വാഹനാപകട കേസുകളുടെ അന്വേഷണ ചുമതല ലോക്കൽ പൊലീസിന് ; ട്രാഫിക് പൊലീസ് ഇനിമുതൽ 'ട്രാഫിക് എന്‍ഫോഴ്സ്മെന്‍റ്' 

 ട്രാഫിക് പൊലീസ് സ്റ്റേഷനുകളെ ട്രാഫിക് എന്‍ഫോഴ്സ്മെന്‍റിനും നിയന്ത്രണത്തിനും മാത്രമാക്കാന്‍ ഉദ്ദേശിച്ചാണ് തീരുമാനം.
വാഹനാപകട കേസുകളുടെ അന്വേഷണ ചുമതല ലോക്കൽ പൊലീസിന് ; ട്രാഫിക് പൊലീസ് ഇനിമുതൽ 'ട്രാഫിക് എന്‍ഫോഴ്സ്മെന്‍റ്' 

തിരുവനന്തപുരം: വാഹനാപകട കേസുകളുടെ അന്വേഷണ ചുമതല ട്രാഫിക് പൊലീസില്‍ നിന്ന് ലോക്കല്‍ പൊലീസിലേക്ക് മാറ്റാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.  ട്രാഫിക് പൊലീസ് സ്റ്റേഷനുകളെ ട്രാഫിക് എന്‍ഫോഴ്സ്മെന്‍റിനും നിയന്ത്രണത്തിനും മാത്രമാക്കാന്‍ ഉദ്ദേശിച്ചാണ് തീരുമാനം. ട്രാഫിക് പൊലീസ് സ്റ്റേഷനുകളുടെ പേര് 'ട്രാഫിക് എന്‍ഫോഴ്സ്മെന്‍റ് യൂണിറ്റ്' എന്നാക്കി മാറ്റാനും തീരുമാനിച്ചു. 

വാഹനാപകടങ്ങളുടെ അന്വേഷണ ചുമതല ലോക്കല്‍ പൊലീസ് സ്റ്റേഷനുകളിലേയ്ക്ക് മാറ്റുന്നത് ട്രാഫിക് നിയന്ത്രണം ശക്തമാക്കാനും അപകടങ്ങള്‍ കുറയ്ക്കുവാനും ഗതാഗത കുരുക്ക് ലഘൂകരിക്കാനും കഴിയുമെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തൽ.

പുതുതായി ആരംഭിക്കുന്ന മട്ടന്നൂര്‍ എയര്‍പൊര്‍ട്ട് (കണ്ണൂര്‍), ഇലവുംതിട്ട (പത്തനംതിട്ട), കണ്ണനല്ലൂര്‍ (കൊല്ലം), പന്തീരാങ്കാവ് (കോഴിക്കോട്), ഉടുമ്പന്‍ച്ചോല (ഇടുക്കി), മേല്‍പ്പറമ്പ് (കാസര്‍കോട്) എന്നീ സ്റ്റേഷനുകളിലേക്ക് 186 പുതിയ തസ്തികകള്‍ സൃഷ്ടിക്കും. കൂടാതെ 30 പേരെ സമീപ പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് പുനര്‍വിന്യസിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com