വൈദീകൻ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സൂചനകൾ 

ഫാ. മുകേഷ് ടിര്‍ക്കിയെയാണ് ഇന്നലെ രാവിലെ തുരുത്തി റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചങ്ങനാശ്ശേരി: പഠനത്തിനെത്തിയ ഛത്തീസ്ഗഡ് സ്വദേശിയായ വൈദികനെ ട്രെയിൽതട്ടി മരിച്ചനിലയില്‍ കണ്ടെത്തി. 36വയസ്സുള്ള ഫാ. മുകേഷ് ടിര്‍ക്കിയെയാണ് ഇന്നലെ രാവിലെ തുരുത്തി റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടത്. 

താമസസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചിരുന്നെന്നും ഇതിനെതുടർന്ന് നടത്തിയ അന്വേഷണത്തിൽ താന്‍ മരിക്കുകയാണെന്നുള്ള സന്ദേശം ഫോണില്‍നിന്ന് സുഹൃത്തുക്കള്‍ക്ക് ഫാ. മുകേഷ് അയച്ചിരുന്നുവെന്നു കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു. മുറിയില്‍ കണ്ടെത്തിയ മൊബൈല്‍ ഫോൺ കണ്ടെത്തിയപ്പോഴാണ് ആത്മഹത്യ സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്. 

ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലുള്ള തുരുത്തി കാനാ പഠനകേന്ദ്രത്തിലെ ഫാമിലി കൗണ്‍സിലിങ് വിദ്യാര്‍ഥിയായിരുന്നു ഫാ. മുകേഷ്. കഴിഞ്ഞദിവസം മുതല്‍ ഇദ്ദേഹത്തെ കാണാനില്ലെന്ന് പൊലീസിന് പരാതി ലഭിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com