മുഖ്യമന്ത്രിയും ഡെലിഗേറ്റ്; ഐഎഫ്എഫ്‌കെയില്‍ 2000 രൂപയുടെ പാസെടുക്കും 

ഒന്‍പതിനു വൈകിട്ട് മൂന്നിന് മന്ത്രി എ.കെ. ബാലന് 2000 രൂപ നല്‍കി ഡലിഗേറ്റ് പാസ് എടുക്കുന്ന മുഖ്യമന്ത്രി, മേളയുടെ ഓണ്‍ലൈന്‍ റജിസ്‌ട്രേഷനും തുടക്കം കുറിക്കും
മുഖ്യമന്ത്രിയും ഡെലിഗേറ്റ്; ഐഎഫ്എഫ്‌കെയില്‍ 2000 രൂപയുടെ പാസെടുക്കും 

തിരുവനന്തപുരം:രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ഡെലിഗേറ്റാകാന്‍ 2,000 രൂപ മുടക്കി മുഖ്യമന്ത്രി പിണറായി വിജയനും. ഒന്‍പതിനു വൈകിട്ട് മൂന്നിന് മന്ത്രി എ.കെ. ബാലന് 2000 രൂപ നല്‍കി ഡെലിഗേറ്റ് പാസ് എടുക്കുന്ന മുഖ്യമന്ത്രി, മേളയുടെ ഓണ്‍ലൈന്‍ റജിസ്‌ട്രേഷനും തുടക്കം കുറിക്കും. ഇത്തവണ മേളയ്ക്ക് സര്‍ക്കാര്‍ ധനസഹായം ഇല്ലാത്തതിനാല്‍ ചലച്ചിത്ര പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടെ  ആര്‍ക്കും സൗജന്യ പാസില്ല.

അക്കാദമിയുടെ അഞ്ചു കേന്ദ്രങ്ങളിലൂടെ 2500 പാസുകള്‍ നേരിട്ടു വിറ്റു കൊണ്ടിരിക്കുകയാണ്. ഇതില്‍ ഭൂരിപക്ഷവും വിറ്റു കഴിഞ്ഞു. തലസ്ഥാനത്തു വില്‍ക്കാന്‍ വച്ചിരുന്ന 500 പാസും തീര്‍ന്നു. കണ്ണൂര്‍, തൃശൂര്‍, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളില്‍ മുന്നൂറോളം എണ്ണം വീതം വിറ്റു. ആകെ 10,000 പേരെങ്കിലും പണം നല്‍കി മേളയില്‍ പങ്കെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. രണ്ടു കോടി രൂപ ഇതിലൂടെ ലഭിക്കും. ശേഷിക്കുന്ന തുക സ്‌പോണ്‍സര്‍ഷിപ്പിലൂടെയും മറ്റും കണ്ടെത്തും.3.25 കോടി രൂപയാണു മേളയുടെ ചെലവ്.

മത്സര വിഭാഗത്തില്‍ 10 വിദേശ ചിത്രങ്ങളും രണ്ടു മലയാള ചിത്രങ്ങളും രണ്ട് ഇതര ഇന്ത്യന്‍ ഭാഷാ ചിത്രങ്ങളും ഉണ്ടാകും. ലോക സിനിമ വിഭാഗത്തില്‍ 40 സിനിമ ഉണ്ടാകും. മൊത്തം 150-160 സിനിമകളാണു പ്രദര്‍ശിപ്പിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com