തിരുവനന്തപുരത്ത് കാറുകളും ബൈക്കുകളും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക് 

തിരുവന്നതപുരത്ത് കോവളം വെള്ളാറില്‍ കാറുകളും ബൈക്കുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്.
തിരുവനന്തപുരത്ത് കാറുകളും ബൈക്കുകളും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക് 

തിരുവനന്തപുരം: തിരുവന്നതപുരത്ത് കോവളം വെള്ളാറില്‍ കാറുകളും ബൈക്കുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. കോവളം ബൈപ്പാസില്‍ വെള്ളാര്‍ ഭാഗത്ത് രാത്രി 9.30 നാണ് അപകടമുണ്ടായത്. കാറുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയും തുടര്‍ന്ന് നിന്ത്രണം വിട്ട കാര്‍ ബൈക്കുകളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. 

അപകടത്തില്‍ പരിക്കേറ്റ കാറിലെ യാത്രക്കാരായ പുഞ്ചക്കരി സ്വദേശി നിക്‌സന്‍, മണക്കാട് സ്വദേശി ഹരീഷ്, സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന ദമ്പതികളും കുട്ടിയും, അപകടത്തില്‍പ്പെട്ട ഐ ട്വന്റി കാറിലെ യാത്രക്കാരന്‍, തുടങ്ങി അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കാറുകള്‍ കൂട്ടിയിടിച്ച്, നിയന്ത്രണം വിട്ട്, എതിരെ വന്ന സ്‌കൂട്ടറിനെയും യാത്രക്കാരെയും ഇടിച്ച് തെറിപ്പിക്കുകയും സമീപത്ത് നിറുത്തിയിട്ടിരുന്ന ബൈക്കില്‍ ഇടിച്ച ശേഷം രണ്ട് കാറുകളും നിയന്ത്രണം വിട്ട് ബൈപാസിന്റെ വശങ്ങളിലേക്ക് മറിയുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com