സ്‌കൂളുകളില്‍ പാചകപുരകള്‍ വേണ്ട, ഒരു മേഖലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും ഒരിടത്ത് ഭക്ഷണം

കുടുംബശ്രീ, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാവും കമ്യൂണിറ്റി കിച്ചനുകള്‍ സ്ഥാപിക്കുക
സ്‌കൂളുകളില്‍ പാചകപുരകള്‍ വേണ്ട, ഒരു മേഖലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും ഒരിടത്ത് ഭക്ഷണം

കൊച്ചി; ഇനി ഓരോ സ്‌കൂളുകളിലും പാചകപ്പുരകള്‍ ഉണ്ടാവില്ല. ഒരു മേഖലയിലെ സ്‌കൂളുകള്‍ക്കുള്ള ഉച്ചഭക്ഷണം മുഴുവന്‍ ഒരിടത്ത് പാചകം ചെയ്യുന്ന കമ്മ്യൂണിറ്റി കിച്ചണ്‍ പദ്ധതി നടപ്പാക്കാന്‍ ധാരണ. ഉച്ചഭക്ഷണ ചുമതലയില്‍നിന്ന് പ്രഥമാധ്യാപകരെ ഒഴിവാക്കണമെന്ന ഹര്‍ജി പരിഗണിച്ച് ഹൈക്കോടതിയാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. കുടുംബശ്രീ, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാവും കമ്യൂണിറ്റി കിച്ചനുകള്‍ സ്ഥാപിക്കുക.

സ്‌കൂളിലെ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നോക്കിനടത്തുന്നത് പ്രധാനാധ്യാപകരായിരുന്നു. അക്കാദമിക കാര്യങ്ങള്‍ക്കൊപ്പം ഉച്ചഭക്ഷണത്തിനും മേല്‍നോട്ടം വഹിക്കുന്നത് പ്രധാനാധ്യാപകര്‍ക്ക് അധിക ബാധ്യതയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഉച്ചഭക്ഷണ വിതരണത്തില്‍ പ്രഥമാധ്യാപകരനുഭവിക്കുന്ന പ്രയാസങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള പ്രൈവറ്റ് െ്രെപമറി ഹെഡ്മാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. പ്രദീപനാണ് ഹര്‍ജി നല്‍കിയത്.

വിദ്യാലയങ്ങളുടെ അക്കാദമിക കാര്യങ്ങളില്‍ സുപ്രധാന പങ്ക് വഹിക്കേണ്ടയാളാണ് പ്രഥമാധ്യാപകന്‍. മറ്റു ചുമതലകള്‍ കൂടുതല്‍ നല്‍കുന്നത് കുട്ടികളുടെ വിദ്യാഭ്യാസത്തെയും സ്‌കൂളിന്റെ പ്രവര്‍ത്തനത്തെയും ബാധിക്കാനിടയുണ്ടെന്ന് കോടതി കണ്ടെത്തി. തുടര്‍ന്നാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയോ കുടുംബശ്രീ പോലുള്ള മറ്റ് സമാന സ്വഭാവമുള്ള ഏജന്‍സികളുടെയോ സഹായത്തോടെ ഒരു പ്രദേശത്തുള്ള വിദ്യാലയങ്ങള്‍ക്കെല്ലാംകൂടി കമ്മ്യൂണിറ്റി കിച്ചണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തുന്ന കാര്യം ഗൗരവത്തോടെ പരിഗണിക്കാന്‍ നിര്‍ദേശിച്ചത്. ഭക്ഷണം ആവശ്യാനുസരണം വിദ്യാലയങ്ങള്‍ക്ക് വിതരണം ചെയ്യുക, പോഷകവും ശുചിത്വവും പരിശോധിച്ച് ഉറപ്പുവരുത്തുക എന്നിവക്ക് മേല്‍നോട്ടം വഹിക്കാന്‍ പ്രഥമാധ്യാപകരെ ചുമതലപ്പെടുത്താനും കോടതി ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com