ഗജയില്‍ തകര്‍ന്ന തമിഴ്‌നാടിന് സഹായവുമായി കേരളം; 10 കോടി രൂപ ധനസഹായം നല്‍കും

തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപട്ടണം, പുതുക്കോട്ടൈ എന്നിവിടങ്ങളില്‍ വന്‍നാശമാണ് ഇതുണ്ടാക്കിയത്
ഗജയില്‍ തകര്‍ന്ന തമിഴ്‌നാടിന് സഹായവുമായി കേരളം; 10 കോടി രൂപ ധനസഹായം നല്‍കും


തിരുവനന്തപുരം; ഗജ ചുഴലിക്കാറ്റില്‍ തകര്‍ന്ന തമിഴ്‌നാടിന് കൈത്താങ്ങുമായി കേരളം. തമിഴിനാടിന് 10 കോടി രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. ഗജ ചുഴലിക്കാറ്റിനെത്തുടര്‍ത്ത് ദുരിതം അനുഭവിക്കുന്ന തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് കേരളം സഹായം നല്‍കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നടനും മക്കള്‍ നീതിം മയ്യം നേതാവുമായ കമലഹാസന്‍ കത്ത് അയച്ചതിന് പിന്നാലെയാണ് ധനസഹായം പ്രഖ്യാപിച്ചത്. 

കഴിഞ്ഞ ആഴ്ചയാണ് തമിഴ്‌നാട്ടില്‍ ഗജ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപട്ടണം, പുതുക്കോട്ടൈ എന്നിവിടങ്ങളില്‍ വന്‍നാശമാണ് ഇതുണ്ടാക്കിയത്. ഇപ്പോഴും ഈ പ്രദേശങ്ങള്‍ സാധാരണ നിലയിലേക്ക് തിരികെയെത്തിയിട്ടില്ല. പല സ്ഥലങ്ങളിലും വൈദ്യുതബന്ധം പോലും പുനഃസ്ഥാപിച്ചിട്ടില്ല. 63 പേര്‍ മരിച്ചുവെന്നാണ് പുറത്തുവരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒട്ടേറെ വീടുകളും കാറ്റില്‍ തകര്‍ന്നു.

ഇത് കൂടാതെ പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികളുടെ ബോട്ടുകള്‍ക്കുണ്ടായ നഷ്ടപരിഹാരം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി 3.25 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com