ഡിജിപിയെ ഗവര്‍ണര്‍ വിളിച്ചുവരുത്തി ; ക്രമസമാധാനം  പാലിച്ചേ മതിയാകൂ എന്ന് നിര്‍ദേശം

ശബരിമലയില്‍ ക്രമസമാധാനം  പാലിച്ചേ മതിയാകൂ എന്ന് ഗവര്‍ണര്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി
ഡിജിപിയെ ഗവര്‍ണര്‍ വിളിച്ചുവരുത്തി ; ക്രമസമാധാനം  പാലിച്ചേ മതിയാകൂ എന്ന് നിര്‍ദേശം

തിരുവനന്തപുരം : ശബരിമലയിലെ യുവതി പ്രവേശനം  ക്രമസമാധാന പ്രശ്‌നമായി വളര്‍ന്ന സാഹചര്യത്തില്‍ ഡവര്‍ണര്‍ പി സദാശിവം ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ വിളിച്ചു വരുത്തി. ശബരിമലയില്‍ ക്രമസമാധാനം  പാലിച്ചേ മതിയാകൂ എന്ന് ഗവര്‍ണര്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി. എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് ഗവര്‍ണര്‍ ഡിജിപിയോട് വിശദീകരണം തേടി. 

രാവിലെ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയും വനിതാ മാധ്യമപ്രവര്‍ത്തകയും സന്നിധാനത്തേക്ക് പ്രവേശിക്കാനെത്തിയതാണ് സന്നിധാനത്ത് പുതിയ സംഘര്‍ഷത്തിന് വഴിവെച്ചത്. ഐജി ശ്രീജിത്തിന്റെ പിന്തുണയോടെ ഇവരെ നടപ്പന്തലില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ പ്രതിഷേധം കനത്തതോടെ യുവതികള്‍ക്ക് സന്നിധാനത്ത് എത്താനായില്ല.

അതിനിടെ യുവതികളെ കയറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ശബരിമലയിലെ പരികര്‍മ്മികള്‍ പതിനെട്ടാം പടിക്ക് താഴെ പൂജകള്‍ ബഹിഷ്‌കരിച്ച് സമരം നടത്തുകയാണ്. പതിനെട്ടാം പടി കയറുന്നതിന് സമരക്കാര്‍ തടസ്സം സൃഷ്ടിച്ചിട്ടില്ല. മേല്‍ശാന്തിമാരുടെയും തന്ത്രി മഠത്തിലെയും 30 ലേറെ ശാന്തിമാരാണ് പൂജ നിര്‍ത്തിവെച്ച് സമരം നടത്തുന്നത്. മേല്‍ശാന്തിമാരും തന്ത്രിയും സമരത്തില്‍ പങ്കെടുത്തിട്ടില്ല. ദേവസ്വം ബോര്‍ഡിലെ ജീവനക്കാരും സമരത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com