രഹനയ്‌ക്കെതിരെ ബിഎസ്എന്‍എല്‍ അന്വേഷണം ; കുറ്റം തെളിഞ്ഞാല്‍ സസ്‌പെന്‍ഡ് ചെയ്‌തേക്കും

മനഃപൂര്‍വ്വം പ്രശ്‌നം ഉണ്ടാക്കാന്‍ ശ്രമിച്ചതായി തെളിഞ്ഞാല്‍ സസ്‌പെന്‍ഡ് ചെയ്യാനാണ് തീരുമാനം. ബിഎസ്എന്‍എല്ലിന്റെ കേരള ചുമതലയുള്ള പി ടി മാത്യുവിനാണ് അന്വേഷണച്ചുമതല
രഹനയ്‌ക്കെതിരെ ബിഎസ്എന്‍എല്‍ അന്വേഷണം ; കുറ്റം തെളിഞ്ഞാല്‍ സസ്‌പെന്‍ഡ് ചെയ്‌തേക്കും


 കൊച്ചി: ശബരിമലയില്‍  ദര്‍ശനം നടത്താന്‍ ശ്രമിച്ച രഹനയ്‌ക്കെതിരെ ബിഎസ്എന്‍എല്‍ അന്വേഷണം പ്രഖ്യാപിച്ചു. ബിഎസ്എന്‍എല്ലിന്റെ എറണാകുളം ഓഫീസിലെ ജീവനക്കാരിയാണിവര്‍. 

മനഃപൂര്‍വ്വം പ്രശ്‌നം ഉണ്ടാക്കാന്‍ ശ്രമിച്ചതായി തെളിഞ്ഞാല്‍ സസ്‌പെന്‍ഡ് ചെയ്യാനാണ് തീരുമാനം. ബിഎസ്എന്‍എല്ലിന്റെ കേരള ചുമതലയുള്ള പി ടി മാത്യുവിനാണ് അന്വേഷണച്ചുമതല നല്‍കിയത്.

പൊലീസ് സുരക്ഷയിലാണ് ഇരുമുടിക്കെട്ടുമേന്തി രഹന ഫാത്തിമ മാധ്യമ പ്രവര്‍ത്തകയായ കവിതയ്‌ക്കൊപ്പം എത്തിയത്. വലിയ പ്രതിഷേധങ്ങളെ തുടര്‍ന്ന് ഇവരെ തിരിച്ചയയ്ക്കുകയായിരുന്നു.

അയ്യപ്പനെ അധിക്ഷേപിച്ചുവെന്നും മതവിശ്വാസത്തിന് മുറിവേല്‍പ്പിക്കുന്നതാണ് ഇവരുടെ നടപടിയെന്നും ചൂണ്ടിക്കാട്ടി ബിഎസ്എന്‍എല്ലിലേക്ക് വലിയ പരാതിപ്രളയമാണ് രഹനയ്‌ക്കെതിരെ ഇന്നലെ ഉണ്ടായത്. ബിഎസ്എന്‍എല്ലിന്റെ ഹെല്‍പ്ലൈന്‍ പേജില്‍ ഏഴായിരത്തിലധികം കമന്റുകളും ഇവരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നിറഞ്ഞിരുന്നു.

രഹന ഫാത്തിമയ്‌ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ബിഎസ്എന്‍എല്‍ വ്യാപകമായി ബഹിഷ്‌കരിക്കാനും സമൂഹ മാധ്യമങ്ങള്‍ വഴി ആഹ്വാനമുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് അന്വേഷണം നടത്താന്‍ കമ്പനി തീരുമാനിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com