ട്രാക്ക് നവീകരണം; നവംബര്‍ ഒന്നു മുതല്‍ തൃശൂര്‍- ഷൊര്‍ണൂര്‍ പാതയില്‍ ട്രെയിന്‍ നിയന്ത്രണം

നവംബര്‍ ഒന്നുമുതല്‍ 15 വരെയുള്ള ദിവസങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്
ട്രാക്ക് നവീകരണം; നവംബര്‍ ഒന്നു മുതല്‍ തൃശൂര്‍- ഷൊര്‍ണൂര്‍ പാതയില്‍ ട്രെയിന്‍ നിയന്ത്രണം

തൃശൂര്‍; റെയില്‍വേ ട്രാക്ക് നവീകരണം നടക്കുന്നതിനാല്‍ തൃശൂര്‍- ഷൊര്‍ണൂര്‍ റെയില്‍പാതയില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. നവംബര്‍ 1, 3, 4, 5, 8, 10, 11, 12, 15 എന്നീ ദിവസങ്ങളാലാണ് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. വടക്കാഞ്ചേരി-  മുളങ്കുന്നത്തുക്കാവ് റെയില്‍വേ സ്‌റ്റേഷനുകളിലാണ് ട്രാക്ക് നവീകരണം നടക്കുന്നത്. തുടര്‍ന്ന് ചില ട്രെയ്‌നുകള്‍ റദ്ദാക്കിയിട്ടുണ്ട്. മറ്റുള്ളവ വൈകിയോടും. 

56605 കോയമ്പത്തൂര്‍-തൃശൂര്‍ പാസഞ്ചറും 56603 തൃശൂര്‍-കണ്ണൂര്‍ പാസഞ്ചറും ഈ ദിവസങ്ങളില്‍ തൃശൂര്‍-ഷൊര്‍ണൂര്‍ സെക്ഷനില്‍ ഭാഗികമായി റദ്ദാക്കി. ഇതിനെത്തുടര്‍ന്ന് യാത്രാക്കാര്‍ക്കുണ്ടാകുന്ന അസൗകര്യം പരിഹരിക്കാന്‍ 17230 ഹൈദരാബാദ്- തിരുവനന്തപുരം ശബരി, 17229 തിരുവനന്തപുരം- ഹൈദരാബാദ് ശബരി എക്‌സ്പ്രസുകളില്‍ താല്‍ക്കാലികമായി അധിക സ്ലീപ്പര്‍ കോച്ച് അനുവദിച്ചു.

മംഗലാപുരം-തിരുവനന്തപുരം എക്‌സ്പ്രസ് ഷൊര്‍ണൂര്‍-വള്ളത്തോള്‍ നഗര്‍ സെക്ഷനില്‍ ഒന്നര മണിക്കൂറോളം പിടിച്ചിടും. പ്രതിവാര എക്‌സ്പ്രസ് ട്രെയിനുകളായ 16360 പട്‌ന-എറണാകുളം, 16311 ശ്രീഗംഗാനഗര്‍-കൊച്ചുവേളി എന്നിവ നാളെയും 8,15 തീയതികളിലും ഒന്നര മണിക്കൂര്‍ വൈകും.

16335 ഗാന്ധിധാം– നാഗര്‍കോവില്‍ എക്‌സ്പ്രസ് 3, 10 തീയതികളില്‍ 2 മണിക്കൂര്‍ വള്ളത്തോള്‍ നഗറില്‍ പിടിച്ചിടും. 16337 ഒക്ഖ- എറണാകുളം എക്‌സ്പ്രസും 22634 നിസാമുദ്ദീന്‍-തിരുവനന്തപുരം എക്‌സ്പ്രസും 4, 11 തീയതികളില്‍ 2 മണിക്കൂര്‍ വൈകും.19260 ഭാവ്‌നഗര്‍- കൊച്ചുവേളി എക്‌സ്പ്രസ് 5, 12 തീയതികളില്‍ 2 മണിക്കൂര്‍ വള്ളത്തോള്‍ നഗറില്‍ പിടിച്ചിടും. 07115 ഹൈദരാബാദ്- കൊച്ചുവേളി സ്‌പെഷല്‍ ട്രെയിന്‍ 4, 11 തീയതികളില്‍ പാലക്കാട് ഡിവിഷനില്‍ ഒരു മണിക്കൂര്‍ പിടിച്ചിടും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com