സംഘ, സമുദായ, പാര്‍ട്ടി, മതത്തിലൊന്നും പെടാത്തവരുടെ കാര്യം കട്ടപ്പൊക; അഭിപ്രായവുമായി ജോയ് മാത്യു

എം.എല്‍.എയ്‌ക്കെതിരെ യുവതി നല്‍കിയ പരാതി കൈകാര്യം ചെയ്യുന്നതില്‍ സി.പി.എം സ്വീകരിച്ച നിലപാടിനെ പരിഹസിച്ച് സംവിധായകനും നടനുമായ ജോയ് മാത്യു
സംഘ, സമുദായ, പാര്‍ട്ടി, മതത്തിലൊന്നും പെടാത്തവരുടെ കാര്യം കട്ടപ്പൊക; അഭിപ്രായവുമായി ജോയ് മാത്യു

പി.കെ ശശി എം.എല്‍.എയ്‌ക്കെതിരെ യുവതി നല്‍കിയ പരാതി കൈകാര്യം ചെയ്യുന്നതില്‍ സി.പി.എം സ്വീകരിച്ച നിലപാടിനെ പരിഹസിച്ച് സംവിധായകനും നടനുമായ ജോയ് മാത്യു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ജോയ് മാത്യു തന്റെ അഭിപ്രായം പങ്കിട്ടത്. 

ബിഷപ്പിന്റെ കാര്യത്തില്‍ ഇതുതന്നെയാണ് സഭ പറയുന്നതെന്നും ഇനി മറ്റു മതസ്ഥരുടെ കാര്യങ്ങള്‍ അവരുടെ ആള്‍ക്കാരും നോക്കിക്കൊള്ളുമെന്നും ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു. പാര്‍ട്ടിക്കാരുടെ കാര്യം പാര്‍ട്ടി തന്നെ നോക്കിയാല്‍ ഖജനാവിന് ലാഭമായിരിക്കും. പോലീസ്, വക്കീല്‍, ജൂഡിഷ്യറി. ഇതിനുപുറമെ കേസുകള്‍ കെട്ടിക്കിടക്കുകയില്ലയെന്നും ജോയ് മാത്യു പറയുന്നു. 

ജീവിതം ഒരു കട്ടപ്പൊക 

ഇതുതന്നെയാണ് ഞങ്ങള്‍ ക്രിസ്ത്യാനികളും പറയുന്നത് ഞങ്ങളുടെ ബിഷപ്പിന്റെയും വൈദികരുടെയും കന്യാസ്ത്രീകളുടെയും കാര്യം ഞങ്ങളുടെ സഭ നോക്കിക്കൊള്ളും. ഇനി മറ്റു മതസ്തരുടെ കാര്യം അവരുടെ ആള്‍ക്കാരും നോക്കിക്കൊള്ളും സമുദായങ്ങളുടെ കാര്യം അതാത് സമുദായങ്ങള്‍ നോക്കിക്കൊള്ളും പാര്‍ട്ടിക്കാരുടെ കാര്യം പാര്‍ട്ടി നോക്കിക്കൊള്ളും ഇതുമൂലം ഖജനാവിനുള്ള ലാഭം നോക്കൂ. പോലീസ്, വക്കീല്‍, ജൂഡിഷ്യറി......... ഇതിനുപുറമെ കേസുകള്‍ കെട്ടിക്കിടക്കുകയുമില്ല ചിലപ്പോ കമ്മ്യൂണിസം ഇങ്ങിനെയൊക്കെയായിരിക്കുമോ സംഭവിക്കുക? എന്റെ സംശയം അതല്ല, മേല്‍പ്പറഞ്ഞ സംഘസമുദായപാര്‍ട്ടി മതത്തിലൊന്നും പെടാത്തവരുടെ കാര്യം? കട്ടപ്പൊക തന്നെ അല്ലെ?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com