സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചാല്‍ പ്രതികരിക്കുന്നത് യുവജന ക്ഷേമത്തില്‍ വരില്ലേ? ചിന്ത ജെറോമിന് കെ എസ് യു സെക്രട്ടറിയുടെ കത്ത്
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th September 2018 12:40 PM |
Last Updated: 05th September 2018 12:40 PM | A+A A- |

തിരുവനന്തപുരം: ജിമിക്കി കമ്മലിനെതിരെ മാത്രമല്ല, സ്വന്തം പാര്‍ട്ടിയിലെ യുവജന വിഭാഗം വനിതാ നേതാവ് ഉന്നയിച്ച പീഡനാരോപണത്തിലും ചിന്ത ജെറോം പ്രതികരിക്കാന്‍ തയ്യാറാവണമെന്ന് കെഎസ് യു സംസ്ഥാന സെക്രട്ടറി വരുണ്‍ എം കെ. ഫേസ്ബുക്കിലാണ് യുവജനക്ഷേമ ബോര്‍ഡ് അധ്യക്ഷയ്ക്ക് വരുണ്‍ തുറന്ന കത്തെഴുതിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ..
യൂത്ത് കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ ചിന്ത ജെറോം അറിയാന്‍ എഴുതുന്നത്...
പാലക്കാട് ഷൊര്‍ണൂരില്‍ ഒരു ഭരണ പക്ഷ എം.എല്‍.എ താങ്കളുടെ സഹപ്രവര്‍ത്തകയായ DYFI നേതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് സഖാക്കള്‍ പറഞ്ഞറിയാന്‍ വഴി ഇല്ലെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെയും,പരമാവധി ഒരു ദൃശ്യമാധ്യമ ചാനലില്‍ നിന്നെങ്കിലും അറിഞ്ഞു കാണുമെന്ന് വിചാരിക്കുന്നു...
അതോ താങ്കള്‍ അറിഞ്ഞിട്ടും അറിയാതെ പോലെ ഭാവിക്കുന്നതാണോ...!?
ഇനി എങ്ങാനും അറിഞ്ഞാലും എന്നും ഉരിയാടുകയില്ലേ...!?
ഒരു യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചാല്‍ അതിനെതിരെ പ്രതികരിക്കുന്നത് ഇനി യുവജന ക്ഷേമത്തില്‍ പെടുകയില്ലേ...!?
പിന്നെ എന്താണ് താങ്കള്‍ യുവജന ക്ഷേമം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്...!?
ഒരു സഹ പ്രവര്‍ത്തകയായ യുവതിയെ പീഡിപ്പിച്ചിട്ടും ജിമിക്കിയും കമ്മലിലും മാത്രം പ്രതികരിക്കാതെ ഇതിലും പ്രതികരിക്കു...!
എന്തേ ചിന്തേ നിന്റെ ചിന്ത ഉണരാത്തേ..!
യുവജനക്ഷേമമേ ഉണരൂ...!
വരുണ്‍ എം.കെ
(കെ.എസ്.യു സംസ്ഥാന സെക്രട്ടറി)