തീരുമാനം ഒരാഴ്ചയ്ക്കകം വേണമെന്ന് നടിമാര്‍; അമ്മയ്ക്ക് വീണ്ടും കത്ത് 

ആഗസ്റ്റ് 7 ന് നടത്തിയ ചര്‍ച്ചയില്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് കത്ത്
തീരുമാനം ഒരാഴ്ചയ്ക്കകം വേണമെന്ന് നടിമാര്‍; അമ്മയ്ക്ക് വീണ്ടും കത്ത് 

കൊച്ചി : ദിലീപിനെതിരായ നടപടിയില്‍ തീരുമാനം വേണമെന്ന് ആവശ്യപ്പെട്ട് അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്ക് നടിമാരുടെ കത്ത്. ഒരാഴ്ചയ്ക്കകം നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. രേവതി , പാര്‍വതി, പദ്മപ്രിയ എന്നിവരാണ് സംഘടനയ്ക്ക് കത്ത് നല്‍കിയത്. 

ആഗസ്റ്റ് 7 ന് നടത്തിയ ചര്‍ച്ചയില്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് കത്ത്. രാജിവച്ച ഡബ്ല്യുസിസി അംഗങ്ങള്‍ തിരിച്ച് സംഘടനയിലേക്ക് വരുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളാണ് ദിലീപ് വിഷയത്തിന് പുറമേ അന്ന് ചര്‍ച്ച ചെയ്തത്. റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, ഗീതുമോഹന്‍ദാസ്, എന്നിവരാണ് ആക്രമിക്കപ്പെട്ട നടിക്ക് പുറമേ രാജിവച്ചത്. 

 നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ പ്രതിയായ ദിലീപിനെ അഭിനേതാക്കളുടെ സംഘടനയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഡബ്ല്യുസിസി അംഗങ്ങള്‍ നേരത്തേ രാജിവച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com