തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനം സംബന്ധിച്ച വിവാദ ചോദ്യം മൂല്യനിര്‍ണയത്തില്‍ നിന്നും ഒഴിവാക്കുമെന്ന് പിഎസ് സി. ചെയര്മാന് എംകെ സക്കീറിന്റെ അദ്ധ്യക്ഷതയില്‍ പിഎസ് സി ആസ്ഥാനത്ത് ചേര്‍ന്ന പിഎസ് സി ബോര്‍ഡ് യോഗത്തിലാണ് ചോദ്യം ഒഴിവാക്കാന്‍ തീരുമാനിച്ചത്.
ആരോഗ്യ വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസര്‍ സൈക്യാട്രി വിഭാഗത്തിലെ പരീക്ഷയിലാണ് വിവാദ ചോദ്യമുണ്ടായിരുന്നത്. കോടതിവിധിയെ തുടര്‍ന്ന് ശബരിമലയില്‍ പ്രവേശിച്ച ആദ്യയുവതികള് ആരെല്ലാമെന്നായിരുന്നു ചോദ്യം. ചോദ്യം ഉള്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനെതിരെ ശബരിമല കര്‍മ്മ സമിതിയും ബിജെപിയും അടക്കമുള്ള സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ