തിരുവനന്തപുരം: ബിജെപി ഇത് ശ്രദ്ധിക്കൂ, ശക്തരും അഭിമാനികളുമായ മൂന്ന് നായര്‍ സ്ത്രീകള്‍... തന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമാകുവാന്‍ എത്തിയ അമ്മയുടേയും സഹോദരിമാരുടേയും ചിത്രങ്ങള്‍ ട്വീറ്റ് ചെയ്ത് ശശി തരൂര്‍ എഴുതി. തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിന് ഇടയില്‍ ചര്‍ച്ചയാവുകയാണ് ശശി തരൂരിന്റെ ട്വീറ്റും.
അമ്മയ്ക്കും സഹോദരിമാര്‍ക്കും ഒപ്പം വട്ടിയൂര്‍ക്കാവില്‍ നടത്തിയ മണ്ഡല പര്യടനത്തിന്റെ ചിത്രങ്ങളായിരുന്നു തരൂര്‍ പങ്കുവെച്ചത്. തെരഞ്ഞെടുപ്പ പ്രചാരണത്തിന്റെ ഈ ദിവസങ്ങളില്‍ മാത്രമല്ല, പൊതുസേവകനായുള്ളു എന്റെ ജീവിതത്തില്‍ ഉടനീളം അവര്‍ നല്കിയ പിന്തുണ വളരെ വലുതാണെന്നും തരൂര്‍ ട്വിറ്ററില്‍ കുറിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ