തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിലെ തർക്കങ്ങൾ പരിഹരിച്ചതായി ബാർ കൗൺസിൽ. മജിസ്ട്രേറ്റും അഭിഭാഷകരുമായി സംസാരിച്ചതായും ആർക്കും വിഷയത്തിൽ പരാതിയൊന്നുമില്ലെന്നും കൗൺസിൽ വ്യക്തമാക്കി. ഇക്കാര്യങ്ങൾ വ്യക്തമാക്കി ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകുമെന്ന് ബാർ കൗൺസിൽ ചെയർമാൻ പറഞ്ഞു.
കഴിഞ്ഞ ദിവസം വഞ്ചിയൂര്‍ കോടതിയില്‍ വനിത മജിസ്ട്രേറ്റിനെ അഭിഭാഷകര്‍ തടഞ്ഞുവെച്ചു ഭീഷണിപ്പെടുത്തിയ സംഭവം വിവാദമായിരുന്നു. സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ വാഹനാപകടക്കേസിലെ പ്രതിയുടെ ജാമ്യം കോടതി റദ്ദാക്കിയതാണ് പ്രതിഷേധത്തിനിടയാക്കിയത്.
സംഭവത്തില്‍ അഭിഭാഷകര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. നേരത്തെ കൃത്യ നിര്‍വഹണം തടസപ്പെടുത്തിയത് അടക്കമുളള വകുപ്പുകള്‍ ചുമത്തി അഭിഭാഷകര്‍ക്ക് എതിരെ പൊലീസും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ