അടുത്ത മുറിയില്‍ അമ്മ മരിച്ചു കിടക്കുന്നതറിയാതെ മകന്‍, കൊല കഴുത്ത് ഞെരിച്ച്; ഭര്‍ത്താവ് അറസ്റ്റില്‍ 

രഞ്ജിതയുടെ കഴുത്തില്‍ മുറിപ്പാടുകളുണ്ടായിരുന്നു. കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത് എന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി
അടുത്ത മുറിയില്‍ അമ്മ മരിച്ചു കിടക്കുന്നതറിയാതെ മകന്‍, കൊല കഴുത്ത് ഞെരിച്ച്; ഭര്‍ത്താവ് അറസ്റ്റില്‍ 

നെടുമങ്ങാട്: മകനുമൊത്ത് താമസിക്കുകയായിരുന്ന യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂവത്തൂര്‍ ചെല്ലാംകോട് പറമ്പുവാരം താരാ വിലാസത്തില്‍ രഞ്ജിത(25)നെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ രഞ്ജിതയുടെ ഭര്‍ത്താവ് അജിക്കുട്ടന്‍(27)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

രഞ്ജിതയും ഭര്‍ത്താവും അകന്ന് കഴിയുകയായിരുന്നു. തിങ്കളാഴ്ച രാവിലെ അമ്മയെ കാണാനില്ലെന്ന് പറഞ്ഞ് രഞ്ജിതയുടെ ഏഴു വയസുകാരന്‍ മകന്‍ ആദിത്യന്‍ അയല്‍വക്കത്തെ വീട്ടിലെത്തി. അയല്‍വാസികള്‍ എത്തി നോക്കിയപ്പോഴാണ് വീട്ടിലെ മറ്റൊരു മുറിയില്‍ രഞ്ജിത മരിച്ചു കിടക്കുന്നത് കണ്ടത്. 

രഞ്ജിതയുടെ കഴുത്തില്‍ മുറിപ്പാടുകളുണ്ടായിരുന്നു. കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത് എന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. രാമപുരം ഗവ യുപി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് രഞ്ജിതയുടെ മകന്‍ ആദിത്യന്‍. രഞ്ജിതയുടെ മൃതദേഹം പിതാവ് രാജന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com