വിദ്യാര്‍ത്ഥികള്‍ക്ക് എതിരായ അക്രമം അവസാനിപ്പിക്കണം; ഞങ്ങളുടെ ആകുലത മനസ്സിലാക്കണം, അമിത് ഷായ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്

വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്
വിദ്യാര്‍ത്ഥികള്‍ക്ക് എതിരായ അക്രമം അവസാനിപ്പിക്കണം; ഞങ്ങളുടെ ആകുലത മനസ്സിലാക്കണം, അമിത് ഷായ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്ക് എതിരെ പ്രതിഷേധം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്.

ഒരുവിഭാഗത്തിന്റെ ആക്രമണങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ വിധേയമാകൂന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമം നേരിട്ടതില്‍ കേരളത്തില്‍ നിന്നുള്ള കുട്ടികളുമുണ്ട്. വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെയും സംസ്ഥാന സര്‍ക്കാരിന്റെയും ആകുലതകള്‍ മനസ്സിലാക്കണമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടത്തുന്ന അക്രമങ്ങള്‍ തടയാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കത്തിലൂടെ ആവശ്യപ്പൈട്ടു.

ഡല്‍ഹിയില്‍ പ്രതിഷേധം നടത്തിയ മലയാളി വിദ്യാര്‍ത്ഥികളെ ഒരുസംഘം തെരഞ്ഞുപിടിച്ച് മര്‍ദിച്ച വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ജാമിയ മിലിയ, അലിഗഢ് സര്‍ലകലാശാലകളിലെ നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതിരുന്ന നൂറുകണക്കിന് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഡല്‍ഹി കേരള ഹൗസില്‍ താമസ സൗകര്യം ഒരുക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com