പിണറായിക്ക് ഒരു ഷോക്ക് നല്‍കണം; നരേന്ദ്രമോദിയെ പുറത്താക്കണം; രണ്ടാം കുരുക്ഷേത്രയുദ്ധമെന്ന് എകെ ആന്റണി 

രണ്ട് ദൗത്യമാണ് ജനാധിപത്യകക്ഷികള്‍ക്കുള്ളത്. അതില്‍ ഒന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുറത്താക്കണം. മറ്റൊന്ന് പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവരെ അവഗണിച്ച പിണറായി സര്‍ക്കാരിന് ഷോക്ക് നല്‍കണം
പിണറായിക്ക് ഒരു ഷോക്ക് നല്‍കണം; നരേന്ദ്രമോദിയെ പുറത്താക്കണം; രണ്ടാം കുരുക്ഷേത്രയുദ്ധമെന്ന് എകെ ആന്റണി 

കാസര്‍കോഡ്: ലോക്‌സഭാ തെരഞ്ഞടുപ്പ് രണ്ടാം കുരുക്ഷേത്ര  യുദ്ധമായിരിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എകെ ആന്റണി. രണ്ട് ദൗത്യമാണ് ജനാധിപത്യകക്ഷികള്‍ക്കുള്ളത്. അതില്‍ ഒന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുറത്താക്കണം. മറ്റൊന്ന് പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവരെ അവഗണിച്ച പിണറായി സര്‍ക്കാരിന് ഒരു ഷോക്ക് നല്‍കണമെന്നും ആന്റണി പറഞ്ഞു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേരളത്തില്‍ പിണറായിയും നരേന്ദ്രമോദിയും ഒരേ ലക്ഷ്യത്തോടെയാണ് നീങ്ങന്നതെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധത്തില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കല്ല. മതേതരത്തവും ഭരണഘടനാ സ്ഥാപനങ്ങളും സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്ന പാര്‍ട്ടികളും ഒപ്പമുണ്ട്. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പോരാട്ടം കേവലം അധികാര കൈമാറ്റത്തിന് വേണ്ടിയുള്ളതല്ല. ഇന്ത്യയെ രക്ഷിക്കാനുള്ളതാണ്. ജനാധിപത്യ മൂല്യങ്ങളെയും ഇന്ത്യന്‍ ഭരണഘടനയെയും രക്ഷിക്കാനുള്ള യുദ്ധമാണ്.

ഇന്ത്യ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളെല്ലാം തകര്‍ക്കാനുള്ള നീക്കമാണ് നടന്നുകൊണ്ടിരിക്കുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കാനും പുതിയ ഭരണഘടന ഉണ്ടാക്കാനും ശ്രമം നടക്കുന്നു. മറുവശത്ത് രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും കഷ്ടപ്പെടുന്നു. കര്‍ഷക ആത്മഹത്യകള്‍ സര്‍വകാല റെക്കോര്‍ഡിലേക്ക് ഉയര്‍ന്നു. അതിരൂക്ഷമായ തൊഴിലില്ലായ്മയാണ് രാജ്യത്തെ ചെറുപ്പക്കാര്‍ നേരിടുന്നത്. തൊഴിലാളികളുടെ കൂലി കുറയുന്നു. ഈ സ്ഥിതി തുടര്‍ന്നാല്‍ രാജ്യം സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയേക്കാം. ദേശീയ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ മോദി ഭരണത്തിന് അന്ത്യം കുറിക്കാതെ മറ്റുമാര്‍ഗമില്ലെന്നും ആന്റണി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com