തൃശൂരില്‍ യുവാവിനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവം: മൂന്ന് പേര് പിടിയില്‍
തൃശ്ശൂര്‍: വിവാഹ വീട്ടില്‍ നിന്ന് മടങ്ങുന്നതിനിടെ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേര് പിടിയില്‍. ജിതേഷ്, അഭിലാഷ്, നിതിന്‍ കൃഷ്ണ എന്നിവരാണ് പിടിയിലായത്. തൃശൂര്‍ എടക്കുളത്താണ് സംഭവം. പൊറുത്തിശ്ശേരി സ്വദേശി ബിബിന്‍ ചന്ദ്രബാബു ആണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ബാക്കി പ്രതികള്‍ക്കായുള്ള തെരച്ചില്‍ നടത്തി വരുകയാണ്. വെള്ളിയാഴ്ച്ച രാത്രിയാണ് എടക്കുളം റബ്ബര്‍ മൂലയില്‍ സംഘം ചേര്‍ന്ന് 32കാരനായ ബിബിനെ ആക്രമിച്ചത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ ബിബിന്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഞായറാഴ്ചയാണ് മരിച്ചത്.
വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിക്ക് ബാറിന് മുന്നില്‍ ബിബിനും മറ്റൊരു സംഘവും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയുണ്ടായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. ഇരുചക്രവാഹനത്തിലെത്തിയ ബിബിനെ യാതൊരു പ്രകോപനവും കൂടാതെ കുറച്ച് ആളുകള്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണുളളത്. ഇതിന്റെ തുടര്‍ച്ചയായാണോ വെള്ളിയാഴ്ച രാത്രി നടന്ന കൊലപാതകമെന്ന് പൊലീസ് അന്വേഷിക്കുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ