ഹര്‍ത്താല്‍ തുടങ്ങി; പൊലീസ് വാഹനത്തിനും ബസുകള്‍ക്കും നേരെ കല്ലേറ്, ഗതാഗതം തടസ്സപ്പെടുത്തുന്നു

ഹര്‍ത്താല്‍ തുടങ്ങി; പൊലീസ് വാഹനത്തിനും ബസുകള്‍ക്കും നേരെ കല്ലേറ്, ഗതാഗതം തടസ്സപ്പെടുത്തുന്നു

 റോഡില്‍ ടയര്‍ കത്തിക്കുന്നതിനെ തുടര്‍ന്ന് കോഴിക്കോട് പെരുവയല്‍, മെഡിക്കല്‍ കോളെജ് പ്രദേശത്ത് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. പേരാമ്പ്രയിലും കൊട്ടാരക്കര വെട്ടിക്കവലയിലും കെഎസ്ആര്‍ടിസി ബസുകള്‍ക്കും ഡി

തിരുവനന്തപുരം : സംസ്ഥാനത്ത് ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് ഹര്‍ത്താല്‍. സംസ്ഥാനത്ത് അങ്ങിങ്ങായി വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും നേരെ കല്ലേറ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നടത്തുന്നില്ല. കഴിഞ്ഞദിവസം 32 കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ അക്രമം ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് സര്‍വ്വീസ് നടത്തേണ്ടെന്ന് തീരുമാനിച്ചത്. 

എറണാകുളം ജില്ലയെ ഹര്‍ത്താല്‍ കാര്യമായി ബാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി സംഘടനകള്‍ അറിയിച്ചു. അയ്യപ്പഭക്തര്‍ക്ക് യാത്ര ചെയ്യുന്നതിനായി കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും പൊലീസ് സുരക്ഷ ഒരുക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. 

 റോഡില്‍ ടയര്‍ കത്തിക്കുന്നതിനെ തുടര്‍ന്ന് കോഴിക്കോട് പെരുവയല്‍, മെഡിക്കല്‍ കോളെജ് പ്രദേശത്ത് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. പേരാമ്പ്രയിലും കൊട്ടാരക്കര വെട്ടിക്കവലയിലും കെഎസ്ആര്‍ടിസി ബസുകള്‍ക്കും ഡിവൈഎഫ്‌ഐ ഓഫീസിനും നേരെ കല്ലേറുണ്ടായതായി റിപ്പോര്‍ട്ട് ഉണ്ട്. കൊയിലാണ്ടിയില്‍ സിഐയുടെ വാഹനത്തിന് നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞു. 

കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കാറിന്റെ ചില്ല് എറിഞ്ഞ് തകര്‍ത്തു. റെയില്‍വേസ്റ്റേഷന് സമീപം തുറന്ന് പ്രവര്‍ത്തിച്ച ഹോട്ടലിന് നേരെയും കല്ലേറ് നടന്നു.  മലപ്പുറം തവനൂരില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിന് ഹര്‍ത്താല്‍ അനുകൂലികള്‍ തീയിട്ടു. പാലക്കാട് വെണ്ണക്കരയില്‍ സിപിഎം നിയന്ത്രണത്തിലുള്ള വായനശാലയ്ക്ക് നേരെയും അക്രമം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്.

അക്രമികള്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാവുമെന്നും ജനജീവിതം തടസ്സപ്പെടുത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്നും ഡിജിപി വ്യക്തമാക്കി. പാല്‍, പത്രം, വിവാഹം, മരണം, അടിയന്തര യോഗങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട യാത്രകളെയും തീര്‍ഥാടകരെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com