ഉടനടി വൈദ്യുതി നിയന്ത്രണം ആവശ്യമില്ലെന്ന് കെഎസ്ഇബി; മഴ കനക്കുമെന്ന് പ്രതീക്ഷ 

ഈ മാസം അവസാനം വരെ നിലവിലെ സ്ഥിതി തുടരാനാണ് തീരുമാനം
ഉടനടി വൈദ്യുതി നിയന്ത്രണം ആവശ്യമില്ലെന്ന് കെഎസ്ഇബി; മഴ കനക്കുമെന്ന് പ്രതീക്ഷ 

തിരുവനന്തപുരം: സംസ്ഥാനത്ത് ഉടനടി വൈദ്യുതി നിയന്ത്രണം ആവശ്യമില്ലെന്ന് കെഎസ്ഇബി. വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന കാലാവസ്ഥാ റിപ്പോർട്ടുകളിൽ പ്രതീക്ഷവച്ചാണ് ലോഡ്ഷെഡിംഗ് ഉടൻ വേണ്ടെന്ന നടപടി സ്വീകരിച്ചത്. ഈ മാസം അവസാനം വരെ നിലവിലെ സ്ഥിതി തുടരാനാണ് തീരുമാനം. 

കേന്ദ്രവൈദ്യുതി നിലയങ്ങളില്‍ നിന്നും കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയില്‍ കുറവുണ്ടായത് മൂലം ചില സ്ഥലങ്ങളിൽ വൈദ്യുതി നിയന്ത്രണം നിലവിലുണ്ട്. അതേസമയം പൂർണമായി നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ ഈ മാസം 30ന് ശേഷം തീരുമാനമെടുക്കാമെന്നാണ് ധാരണ.

മഴയുടെ അളവും അണക്കെട്ടിലെ ജലനിരപ്പും അടക്കമുള്ള വിവരങ്ങൾ വിലയിരുത്താനായി ഓഗസ്റ്റ് ഒന്നിന് വീണ്ടും യോഗം ചേരും. ഈ മാസം മുപ്പത് വരെ ജലവൈദ്യുതി പദ്ധതികളെ ആശ്രയിക്കാമെന്നാണ് കെഎസ്ഇബിയുടെ കണക്കൂട്ടൽ. അതിനുള്ളിൽ കാലവർഷം ശക്തിപ്പെടുമെന്നാണ് പ്രതീക്ഷ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com