കോഴിക്കോട്: വെള്ളക്കെട്ടില്‍ വീണ് കോഴിക്കോട് ജില്ലയില്‍ ഒരാള്‍ മരിച്ചു. കാക്കൂര്‍ രാമല്ലൂരില്‍ പുതുക്കുളങ്ങര കൃഷ്ണന് കുട്ടി (65) ആണ് മരിച്ചത്. ഇന്നലെ രാത്രി മുതല്‍ ഇദ്ദേഹത്തെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
വീടിന് സമീപത്ത് തന്നെയുള്ള വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് ജില്ലയില്‍ ഇന്ന് ശക്തമായി മഴ പെയ്തതോടെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ