കണ്ണൂര്‍: ഏറ്റവും സുശക്തമായ ഒരു ജനാധിപത്യപ്രസ്ഥാനത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് ഏതോ മുജ്ജന്മസുകൃതമാണെന്ന് എപി അബ്ദുള്ളക്കുട്ടി. ബിജെപി ന്യൂനപക്ഷത്തിന് എതിരാണെന്നത് വ്യാജമായ പ്രചാരണം മാത്രമാണ്. മുസ്ലീം യുവാക്കള്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. അഴിമതിയില്ലാത്ത സത്യസന്ധനായ ഭരണാധികാരിയാണ് നരേന്ദ്രമോദി. ബിജെപി ജില്ലാ കമ്മറ്റി ഓഫീസില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധര്‍മടം മണ്ഡലത്തിലെ കിഴക്കെ പാലയാട് മണ്ഡലത്തില്‍ നിന്ന് വിജയിച്ച സ്ഥാനാര്‍ത്ഥി ദിവ്യ വെള്ളത്തിനെയും ചടങ്ങില്‍ ആദരിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ